തൊടുപുഴ > ജോസ് കെ മാണി തെറ്റുകൾ ആവർത്തിക്കുകയാണെന്ന് കേരള കോൺഗ്രസ് എം വർക്കിങ്ങ് ചെയർമാൻ പി ജെ ജോസഫ്. ജോസ് കെ മാണി പറഞ്ഞ എന്തെങ്കിലും കാര്യം ഇതുവരെ സാധിച്ചിട്ടുണ്ടോയെന്നും ജോസഫ് ആരാഞ്ഞു. തൊടുപുഴയിൽ കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയത്ത് ജോസ് വിഭാഗം വിളിച്ചിട്ടുള്ള യോഗത്തിൽ പങ്കെടുക്കുന്നവരുടെ ചിത്രം പുറത്തു വിടാൻ ധൈര്യമുണ്ടോ. നിയമസാധുതയില്ലാത്ത യോഗമാണത്. യോഗത്തിൽ പങ്കെടുക്കുന്നവരെല്ലാം സംസ്ഥാന കമ്മിറ്റി അംഗങ്ങളല്ല. മുൻപും ജോസ് വിഭാഗം കള്ളയൊപ്പിട്ട് വ്യാജരേഖ ചമച്ച് സംസ്ഥാന കമ്മിറ്റി ചേർന്നിട്ടുണ്ട്. കോടതിക്കും ഇത് ബോധ്യപ്പെട്ടിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലടക്കം സ്ഥാനാർഥിയെ നിർത്താൻ ജോസ് കെ മാണിക്കും അവകാശമുണ്ട്. അവർ നിർത്തട്ടെ. ജോസ് വിഭാഗത്തിനൊപ്പം ചേർന്ന് പാർടി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന തോമസ് ചാഴികാടൻ എംപിക്കും എംഎൽഎ മാരായ റോഷി അഗസ്റ്റിൻ, എൻ ജയരാജ് എന്നിവർക്ക് എതിരായ നടപടിയെക്കുറിച്ച് സംസ്ഥാന കമ്മിറ്റി കൂട്ടായി ആലോചിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.
ചങ്ങനാശേരി നഗരസഭയിൽ കോൺഗ്രസ് പിന്തുണയോടെ ജോസ് വിഭാഗത്തിലെ ചെയർമാനെ പുറത്താക്കാൻ അവിശ്വാസം കൊണ്ടുവരും.
പാർടിയുടെ പുതിയ ചെയർമാനെ തെരഞ്ഞെടുക്കുന്നതിനായി വരണാധികാരിയെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ നിശ്ചയിക്കും. കൂടിയാലോചിച്ച് ചെയർമാൻ തെരഞ്ഞെടുപ്പിനുള്ള തീയതിയും നിശ്ചയിക്കുമെന്ന് ജോസഫ് പറഞ്ഞു. തൊടുപുഴ മാടപ്പറമ്പിൽ റിസോർട്ടിലാണ് ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റി ചേരുന്നത്.
from Kerala || Deshabhimani Online News https://ift.tt/34mubGG
via IFTTT
No comments:
Post a Comment