കൊച്ചി > പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ചലച്ചിത്ര പ്രവർത്തകർക്കെതിരെ ഭീഷണിയുമായി ബിജെപി നേതാക്കൾ. മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻറ് നടത്തുന്ന സിനിമാക്കാർ, പ്രത്യേകിച്ച് നടിമാർ അവരുടെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ ഇൻകംടാക്സ് അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് യുവമോർച്ച നേതാവ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ ഭീഷണിപ്പെടുത്തി.
കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതിൽ നവ സിനിമാക്കാർ വീഴ്ച വരുത്താറുണ്ടെന്നും നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ രാഷ്ട്രീയ പകപോക്കൽ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുതെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
പ്രതിഷേധിച്ച സിനിമാക്കാർക്ക് രാജ്യസ്നേഹമില്ലെന്നും പ്രതിഷേധിച്ചത് തെറ്റാണെന്നും ഇവരുടെ ദേശസ്നേഹം കാപട്യമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
കുമ്മനം രാജശേഖരന്റെ കൈയിലല്ല രാജ്യസ്നേഹമളക്കുന്ന ഉപകരണമെന്ന് സംവിധായകൻ കമൽ പ്രതികരിച്ചു. കലാകാരൻമാരെ ഭീഷണിപ്പെടുത്താൻ നിൽക്കേണ്ടെന്നും കമൽ പറഞ്ഞു. കലാകാരൻമ്മാരെയും എഴുത്തുകാരെയും ബിജെപിക്കാർക്ക് ഭയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻ എസ് മാധവൻ, കമൽ, രാജീവ് രവി, ഛായാഗ്രാഹകൻ വേണു, ആഷിഖ് അബു, റീമ കല്ലിങ്ങൽ, ലിജോ ജോസ് പെല്ലിശ്ശേരി, മണികണ്ഠൻ, പി എഫ് മാത്യൂസ്, നിമിഷ സജയൻ, ഷെയിൻ നിഗം തുടങ്ങിയവർ പങ്കെടുത്ത പ്രതിഷേധത്തിനെതിരെയാണ് ബിജെപി നേതാക്കൾ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.
from Kerala || Deshabhimani Online News https://ift.tt/2MpIGU4
via IFTTT
No comments:
Post a Comment