പൗരത്വ ഭേഗദതി നിയമം; ചിലര്‍ക്ക് ഭരണത്തിന്റെ അഹങ്കാരമെന്ന് ടിക്കാ റാം മീണ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 22, 2019

പൗരത്വ ഭേഗദതി നിയമം; ചിലര്‍ക്ക് ഭരണത്തിന്റെ അഹങ്കാരമെന്ന് ടിക്കാ റാം മീണ

ഇ വാർത്ത | evartha
പൗരത്വ ഭേഗദതി നിയമം; ചിലര്‍ക്ക് ഭരണത്തിന്റെ അഹങ്കാരമെന്ന് ടിക്കാ റാം മീണ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ ടിക്കാറാം മീണ. ചിലര്‍ ഭരണത്തിന്റെ അഹങ്കാരത്താല്‍ രാജ്യത്തെ ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കുകയാണ്‌.വിദ്യാര്‍ത്ഥികളെ വെടിവക്കുന്ന സംഭവങ്ങള്‍ വരെ അരങ്ങേറി. ആരെങ്കിലും ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് നടക്കാന്‍ പോകുന്നില്ലെന്ന് ടിക്കാറാം മീണ തിരൂരങ്ങാടിയില്‍ പറഞ്ഞു. ഓറിയന്‍റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മീണ. 

മതനിരപേക്ഷതയാണ് ഭാരതത്തിന്റെ പൈതൃകം. നമുക്ക് ശക്തമായ ഭരണഘടനയുണ്ട്. ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാകുമെന്നതിന് യാതൊരു സംശയവും വേണ്ട.ഇങ്ങനെയുള്ള ശക്തികളെ തോല്‍പിച്ചതാണ് നമ്മുടെ രാജ്യം. ഇനിയും തോല്‍പിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Qb8Z1l
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages