ഇ വാർത്ത | evartha
ഡല്‍ഹി കിരാരിയില്‍ തീപിടിത്തം; 9 പേര്‍ മരണപ്പെട്ടു

ഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലുണ്ടായ തീ പിടിത്തത്തില്‍ ഒന്‍പതു പേര്‍ മരണപ്പെട്ടു. പുലര്‍ച്ചെ 12.30 ന് കിരാരിയില്‍ വസ്ത്ര ഗോഡൗണിലാണ് തീ പടര്‍ന്നത്. പൊള്ളലേറ്റവരെ അടുത്തുള്ള സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു ഗോഡൗണ്‍ സ്ഥിതി ചെയ്തിരുന്നത്. പുറത്തേക്ക് കടക്കാന്‍ ഒരു ഗോവണി മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീകെടുത്താനുള്ള സൗകര്യങ്ങളും കെട്ടിടത്തിലുണ്ടായിരുന്നില്ല. ഇതെല്ലാം ദുരന്തത്തിന്റെ ആഘാതം കൂട്ടി.
റാണി ഝാന്‍സി റോഡില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ബാഗ് നിര്‍മാണ ശാലയില്‍ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ തീപ്പിടിത്തത്തില്‍ 43 തൊഴിലാളികള്‍ മരിച്ചിരുന്നു. നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്ന നാല് നിലക്കെട്ടിടത്തില്‍ 150തോളം തൊഴിലാളികളുണ്ടായിരുന്നു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/34NcgJy
via IFTTT
No comments:
Post a Comment