തിരുവനന്തപുരം > കേരള നിയമ സഭയുടെ പ്രത്യേക സമ്മേളനം ഡിസംബര്‍ 31 ന് വിളിച്ച് ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുന്നതിന് ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ലോകസഭയിലും നിയമസഭകളിലും നിലവിലുള്ള പട്ടികജാതി,പട്ടികവര്‍ഗ സംവരണം പത്ത് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനുള്ള പ്രമേയം അംഗീകരിക്കാനാണിത്. ഇത് സംബന്ധിച്ച നൂറ്റിഇരുപത്തിയാറാം ഭരണഘടനാ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതിനാവശ്യമായ പ്രമേയമാണ് പ്രത്യേക സമ്മേളനത്തില്‍ സഭ പരിഗണിക്കുക.
from Kerala || Deshabhimani Online News https://ift.tt/2F45V24
via IFTTT
No comments:
Post a Comment