തിരുവനന്തപുരം > മണ്ണന്തലയില് എന്സിസി ഗ്രൂപ്പ് ഹെഡ്ക്വാര്ട്ടേഴ്സും, രണ്ട് ബറ്റാലിയന് ഓഫീസുകള് നിര്മ്മിക്കും. ഇതിനായി 2.44 ഏക്കര് ഭൂമി മന്ത്രി കടകംപള്ളി സുരേന്ദ്രന്, എന്സിസി ഡയറക്ടര് കേണല് എസ് ഫ്രാന്സിസിന് കൈമാറി. തിരുവനന്തപുരം ജില്ലയിലെ 15000ത്തോളം വരുന്ന എന്സിസി കേഡറ്റുകളെ പരിശീലിപ്പിക്കുന്ന ഗ്രൂപ്പ് ഹെഡ്ക്വാര്ട്ടേഴ്സ് ഓഫീസും, ഒരു ഗേള്സ് ബറ്റാലിയന് ആഫീസും, 2‐-ാം കേരള ബെറ്റാലിയന് ഓഫീസും, സംസ്ഥാനത്തേക്ക് മുഴുവന് കേഡറ്റുകള്ക്കാവശ്യമായ സ്റ്റോര് റൂം (യൂണിഫോം, ബൂട്ട്, അക്രൂട്ട്മെന്റ്) എന്നിവ നിര്മ്മിയ്ക്കാനാണ് മാസ്റ്റര് പ്ലാന് തയ്യാറാക്കുന്നത്.
അനുവദിച്ച വസ്തുവിന്റെ ചുറ്റുമുള്ള ഫെന്സിംഗ് നിര്മ്മാണത്തിന് 32 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ട്. മൂന്ന് ഓഫീസുകള്ക്കുമായി 23.96 ലക്ഷം രൂപയാണ് വാടകയിനത്തില് മാത്രമായി ഒരു വര്ഷം എന്സിസി നല്കുന്നത്. സങ്കീര്ണ്ണമായ തര്ക്കങ്ങളില് കിടന്ന വസ്തു റവന്യൂ വകുപ്പിന്റെ ശക്തമായ ഇടപെടലിലൂടെ എന്സിസിക്ക് കൈമാറിയ തിരുവനന്തപുരം കളക്ടറേയും, താലൂക്ക് ഓഫീസറേയും, വില്ലേജ് ഓഫീസറെയും മറ്റ് റവന്യൂ ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. എന്സിസി ഹെഡ്ക്വാര്ട്ടേഴ്സിന്റെ നിര്മ്മാണ പ്രവൃത്തി പൂര്ണ്ണമാകുമ്പോള് മണ്ണന്തലയുടെ മുഖഛായ തന്നെ മാറുമെന്നും മന്ത്രി പറഞ്ഞു.
മണ്ണന്തല വാര്ഡ് കൗണ്സിലര് അനില്കുമാര്, തിരുവനന്തപുരം തഹസില്ദാര് ജി സുരേഷ് കുമാര്, ഡയറക്ടര് കേണല് എസ് ഫ്രാന്സിസ്, അഡീഷണല് ഡയറക്ടര് കേണല് മഹാദേവ്, ഗ്രൂപ്പ് കമാന്ണ്ടര് കേണല് തിവാരി, കമാന്റിംഗ് ആഫീസര്മാരായ കേണല് ചൗഹാന്, കേണല് ജോണി ജോസഫ് എന്നിവര് ഭൂമി കൈമാറ്റ ചടങ്ങില് പങ്കെടുത്തു.
--
from Kerala || Deshabhimani Online News https://ift.tt/36dYa4W
via IFTTT
No comments:
Post a Comment