ഇ വാർത്ത | evartha
പൗരത്വരജിസ്ട്രര്‍;1984ല്‍ സിഖുകാര്‍ക്ക് ഉണ്ടായ സ്ഥിതി മുസ്ലിങ്ങള്‍ക്കുണ്ടാകാന്‍ അനുവദിക്കില്ലെന്ന് ശിരോമണി അകാലിദള്‍

ദേശീയ പൗരത്വരജിസ്ട്രര്‍ രാജ്യവ്യാപകമായി നടപ്പാക്കുന്നതിനെ പൂര്‍ണമായും എതിര്‍ക്കുമെന്ന് ശിരോമണി അകാലിദള്‍. എന്‍ഡിഎ ഘടകകക്ഷികള്‍ക്കിടയില്‍ മെച്ചപ്പെട്ട ഏകോപനം വേണം. അതുകൊണ്ട് തന്നെ മറ്റ് ന്യൂനപക്ഷങ്ങളുടെ ആശങ്കകളും വികാരങ്ങളും ഞങ്ങള്‍ക്ക് മനസിലാകും.മ ുസ്ലിങ്ങള്‍ അരക്ഷിതരാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.
1984ന് ശേഷം സിഖുകാര്‍ക്ക് അരക്ഷിതാവസ്ഥ ഉണ്ടായിതുടങ്ങിയെന്ന വസ്തുത കണക്കിലെടുത്ത് ഒരു ന്യൂനപക്ഷത്തിനും അരക്ഷിതാവസ്ഥ അനുഭവപ്പെടാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും രാജ്യസംഭാ എംപി നരേഷ് ഗുജ്‌റാള്‍ അറിയിച്ചു. എന്‍ആര്‍സി രാജ്യത്ത് നടപ്പാക്കരുത്്. ബിജെപി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2EWbn75
via IFTTT
No comments:
Post a Comment