ശബരിമല വരുമാനം 156 കോടി കവിഞ്ഞു; മുന്‍ വര്‍ഷത്തേക്കാള്‍ 51 കോടിയുടെ വര്‍ധന - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 26, 2019

ശബരിമല വരുമാനം 156 കോടി കവിഞ്ഞു; മുന്‍ വര്‍ഷത്തേക്കാള്‍ 51 കോടിയുടെ വര്‍ധന

ശബരിമല > മണ്ഡല -- -മകരവിളക്ക് ഉത്സവകാലത്ത് ശബരിമലയിൽ റെക്കോഡ് വരുമാനം. 2017 ലെ വരുമാനത്തേക്കാൾ നടവരവാണ് ഇക്കുറി . ഡിസംബർ 25 വരെയുള്ള കണക്കുകൾ പ്രകാരം 156.60 കോടി(156,60,19,661) രൂപയാണ് വരുമാനം. കഴിഞ്ഞവർഷം ഇത് 105 കോടിയായിരുന്നു. 2017 ൽ 164 കോടി രൂപയായിരുന്നു വരുമാനം. ഇത്തവണ ഏകദേശം അഞ്ചുകോടിരൂപയോളം നാണയങ്ങൾ എണ്ണിത്തിട്ടപെടുത്താൻ ഉള്ളതിനാൽ ഇതുകൂടി കണക്കാക്കുമ്പോൾ വരുമാനം 2017നേക്കാൾ കൂടുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുപ്പതി മോഡലിൽ നാണയങ്ങൾ തൂക്കി തിട്ടപ്പെടുത്തുന്നത് ഭണ്ഡാരത്തിൽ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അരവണയിലൂടെയാണ് ഇക്കുറി ഏറ്റവും കൂടുതൽ വരുമാനം 67 കോടി( 67, 76,87,780). കഴിഞ്ഞ തവണ ഇത് 40 കോടി(40,98,91,175) രൂപയായിരുന്നു.

കാണിക്കയിലൂടെ 53 കോടിയും(53,14,59,095), അപ്പം വിൽപ്പനയിലൂടെ 9 കോടി(9,86,76,620) രൂപയും വരുമാനം ഉണ്ടായി. കഴിഞ്ഞതവണ ഇത് യഥാക്രമം ഇത് 42 കോടിയും 3 കോടിയുമായിരുന്നു. അർച്ചനയിനത്തിൽ 9,00,175 രൂപയും പഞ്ചാമൃതം വിൽപ്പനയിൽ 26,17,600 രൂപയും ലഭിച്ചു. ഡിസംബർ 25 വരെ ഏകദേശം 30 ലക്ഷത്തിലധികം ആളുകൾ ശബരിമലയിലെത്തിയെന്നാണ് കണക്ക്. കൂടുതൽ ആളുകൾ എത്തിയതോടൊപ്പം പരാതി രഹിതമായ തീർഥാടനമായിരുന്നു. സംസ്ഥാന സർക്കാരും വിവിധ വകുപ്പുകളും കഴിവിന്റെ പരമാവധി തീർഥാടകർക്കായി പ്രവർത്തിച്ചു. തിരക്ക് കൂടിയപ്പോൾ പൊലീസ് തീർഥാടക വാഹനങ്ങൾ തടഞ്ഞത് ഭക്തർക്ക് നേരിയ വിഷമങ്ങളുണ്ടാക്കി. എന്നാൽ ഇത് അത്യാഹിതങ്ങൾ ഒഴിവാക്കാനായാണ്.

മുൻകാലങ്ങളിലും വാഹനങ്ങൾ തടഞ്ഞിട്ടുണ്ട്. എന്നാൽ വനത്തിനുളളിൽ വാഹനങ്ങൾ തടഞ്ഞതിലെ ബുദ്ധിമുട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ആവർത്തിക്കാതെ നോക്കുകയും ചെയ്തു. ഇതിൽ പൊലീസ് ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. മകരവിളക്കിന് മുന്നോടിയായി 15 ലക്ഷം അരവണ സ്റ്റോക്ക് ചെയ്യും. ഇതിനായി രണ്ടരലക്ഷം മുതൽ മൂന്നരലക്ഷം പായ്ക്കറ്റ് അരവണ ദിവസവും നിർമിക്കും. ശബരിമലയിലേക്കുള്ള റോപ് വേ പദ്ധതിയിൽ പമ്പ﹣-ശബരിമല അലൈൻമെന്റുമായി മുന്നോട്ട് പോകാനാണ് ദേവസ്വം ബോർഡ് തീരുമാനം. മറ്റ് നിർദേശങ്ങൾ വന്നിരുന്നെങ്കിലും കാലതാമസം കൂടുതൽ വരുമെന്ന് കണ്ട് ഉപേക്ഷിക്കുകയായിരുന്നെന്ന് പ്രസിഡന്റ് പറഞ്ഞു.

ബോർഡ്മെമ്പർമാരായ എൻ വിജയകുമാർ, കെ എസ് രവി, കമീഷണർ ബി എസ് തിരുമേനി, ഡെപ്യൂട്ടി ദേവസ്വം കമീഷണർ സുധീഷ്കുമാർ, എക്സിക്യൂട്ടീവ് ഓഫീസർ വി എസ് രാജേന്ദ്രപ്രസാദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

തങ്കഅങ്കി ഘോഷയാത്രയ്ക്ക് വൻ വരവേൽപ്പ്
ശബരിമല
ആറന്മുളയിൽനിന്ന് പുറപ്പെട്ട് വിവിധ ക്ഷേത്രങ്ങളിൽ വിശ്രമിച്ചശേഷം വ്യാഴാഴ്ച പകൽ 1.30ന് പമ്പയിലെത്തിയ തങ്കഅങ്കി ഘോഷയാത്രയെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ വരവേറ്റു.

തുടർന്ന് പമ്പാ ഗണപതിക്ഷേത്രത്തിന് മുന്നിൽ ദർശനത്തിന് വച്ചു. പകൽ മൂന്നിന് തങ്കഅങ്കി പ്രത്യേക പേടകത്തിലാക്കി അയ്യപ്പസേവാസംഘം വളണ്ടിയർമാർ തലയിൽ ചുമന്ന് ശരംകുത്തിയിൽ എത്തിച്ചു. ഇവിടെ എക്സിക്യൂട്ടീവ് ഓഫീസർ വി എസ് രാജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് പ്രതിനിധികൾ ഏറ്റുവാങ്ങി. പതിനെട്ടാം പടിക്ക് താഴെ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു, മെമ്പർമാരായ എൻ വിജയകുമാർ, കെ എസ് രവി, കമ്മീഷണർ ബി എസ് തിരുമേനി, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ സുധീഷ്കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

ശ്രീകോവിലിന് മുന്നിലെത്തിയ പേടകം തന്ത്രി കണ്ഠര് മഹേഷ് മോഹനരരും മേൽശാന്തി സുധീർ നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങി. പിന്നീടായിരുന്നുദീപാരാധന.
മകരവിളക്ക് ഉത്സവത്തിന് ജനുവരി 16 മുതൽ 19 വരെ പടിപൂജ, എഴുന്നെള്ളത്ത് എന്നിവ ഉണ്ടാകും. 19 ന് രാത്രി മാളികപ്പുറത്ത് ഗുരുസി നടക്കും. 19 ന് രാത്രി വരെയെ ദർശനം ഉള്ളൂ.

ശബരിമല മണ്ഡലപൂജ ഇന്ന്

സന്നിധാനത്ത് എത്തിച്ച തങ്കഅങ്കി ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി. വെള്ളിയാഴ്ച മണ്ഡലപൂജ നടക്കും. രാവിലെ 10നും 11.40നും ഇടയ്ക്കാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ. രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും. 30ന് മകരവിളക്ക് ഉത്സവത്തിനായി തുറക്കും. ജനുവരി 15 നാണ് മകരവിളക്ക്.

വ്യാഴാഴ്ച പകൽ 1.30ന് പമ്പയിലെത്തിയ തങ്കഅങ്കി ഘോഷയാത്രയെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ വരവേറ്റു. ശ്രീകോവിലിന് മുന്നിലെത്തിയ പേടകം തന്ത്രി കണ്ഠര് മഹേഷ് മോഹനരരും മേൽശാന്തി സുധീർ നമ്പൂതിരിയും ഏറ്റുവാങ്ങി.സൂര്യഗ്രഹണം കാരണം വ്യാഴാഴ്ച ക്ഷേത്ര നട നാല് മണിക്കൂർ അടച്ചിട്ടിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2EWVe17
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages