കൊല്ലത്ത്‌ മകൻ അമ്മയെ കൊന്ന്‌ വീട്ടുവളപ്പിൽ കുഴിച്ചുമൂടി; മൃതദേഹത്തിന്‌ ഒരുമാസത്തെ പഴക്കം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 12, 2019

കൊല്ലത്ത്‌ മകൻ അമ്മയെ കൊന്ന്‌ വീട്ടുവളപ്പിൽ കുഴിച്ചുമൂടി; മൃതദേഹത്തിന്‌ ഒരുമാസത്തെ പഴക്കം

കൊല്ലം > മകൻ അമ്മയെ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടി. കൊല്ലം നീതി നഗറിൽ ഹൗസ് നമ്പർ 70 യിലെ സാവിത്രി (71) ആണ് കൊല്ലപ്പെട്ടത്. ഒരു മാസത്തിലേറേ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഇതിനെത്തുടർന്നു മകൻ സുനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതിയെന്നു സംശയിക്കുന്ന സുനിലിന്റെ സുഹൃത്ത് കുട്ടൻ ഒളിവിലാണ്. മറ്റൊരു സുഹൃത്തിനെ കൊന്ന കേസിലും ക‌ഞ്ചാവ് കേസിലും സുനിൽ പ്രതിയാണ്.

പെൻഷൻ പണവും സ്വത്തും ആവശ്യപ്പെട്ട് അമ്മയുമായി സുനിൽ സ്ഥിരമായി കലഹിക്കുകയും മർദ്ദിക്കുകയും ചെയ്തിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. മദ്യത്തിന്റെയും ക‍ഞ്ചാവിന്റെയും ലഹരിയിലാണ് ഇങ്ങനെ ചെയ്തിരുന്നത്. കഴിഞ്ഞ മാസം അഞ്ചാം തീയതി മുതലാണ് സാവിത്രിയെ കാണാതായത്. അമ്മയെ കാണുന്നില്ലെന്നു 12–ാം തീയതി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മകൾ പരാതി നൽകിയിരുന്നു. ഇത്‌ സംബന്ധിച്ച്‌ കഴിഞ്ഞ ദിവസം ദേശാഭിമാനി വാർത്ത നൽകിയിരുന്നു.



ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞായാറാഴ്ച രാവിലെ വീടിന്റെ സെപ്റ്റിക് ടാങ്കിനു സമീപം മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാന്‍ പൊലീസ് ശ്രമം ആരംഭിച്ചു. വിശദമായ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/32c8l8K
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages