ജനവിധി തേടി ഹരിയാനയും മഹാരാഷ്ട്രയും; ഇന്ന് വോട്ടെടുപ്പ്, മണ്ഡലങ്ങളില്‍ കനത്ത സുരക്ഷ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 20, 2019

ജനവിധി തേടി ഹരിയാനയും മഹാരാഷ്ട്രയും; ഇന്ന് വോട്ടെടുപ്പ്, മണ്ഡലങ്ങളില്‍ കനത്ത സുരക്ഷ

ഇ വാർത്ത | evartha
ജനവിധി തേടി ഹരിയാനയും മഹാരാഷ്ട്രയും; ഇന്ന് വോട്ടെടുപ്പ്, മണ്ഡലങ്ങളില്‍ കനത്ത സുരക്ഷ

ഹരിയാനയും മഹാരാഷ്ട്രയും ഇന്ന് ജനവിധി തേടും. ഇരു സംസ്ഥാനങ്ങളിലും ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് നടക്കുന്നു. ഹരിയാനയില്‍ ബിജെപിയും
കോണ്‍ഗ്രസ്, ഐ.എന്‍.എല്‍.ഡി , ജെ.ജെ.പി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും തമ്മിലാണ് മത്സരം. മഹാരാഷ്ട്രയില്‍ ബി.ജെ.പി ശിവസേന സഖ്യമായ മഹാ യുതിയും കോണ്‍ഗ്രസ് എന്‍.സി.പി സഖ്യമായ മഹാ അഗാഡിയും തമ്മിലാണ് പോരാട്ടം.

മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 3237 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഹരിയാനയില്‍ 90 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 1169 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്ത് ഉണ്ട്. 75000 സുരക്ഷ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.

ഹരിയാന, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് പുറമെ കേരളമുള്‍പ്പെടെ പതിനേഴ് സംസ്ഥാനങ്ങളിലായി 45 നിയമസഭ സീറ്റുകളിലേക്കും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. 

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2BpVjJ4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages