തൃശ്ശൂര്‍ > കയ്പമംഗലത്ത് നിന്ന് കാണാതായ പെട്രോള്‍ പമ്പ് ഉടമയെ ഗുരുവായൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് മമ്മിയൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോളേജിന്‍റെ മുന്‍വശത്ത് മൃതദേഹം കണ്ടെത്തിയത്. അജ്ഞാത മൃതദേഹമെന്ന രീതിയിലായിരുന്നു ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചത്. പിന്നീട് ഗുരുവായൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കയ്പ മംഗലം സ്വദേശി മനോഹറിന്‍റേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി 12.50 നാണ് പെട്രോള്‍ പമ്പില്‍ നിന്ന് ജോലികഴിഞ്ഞ് മനോഹരന്‍ കാറില്‍ വീട്ടിലേക്ക് യാത്രതിരിച്ചത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
എന്നാല്‍ സമയം ഏറെകഴിഞ്ഞിട്ടും മനോഹര്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് തുടര്‍ച്ചയായി ഇയാളുടെ ഫോണിലേക്ക് മകള്‍ വിളിച്ചു. ഫോണെടുത്തയാള്‍ അച്ഛന്‍ ഉറങ്ങുകയാണെന്ന് പറഞ്ഞ് കട്ട് ചെയ്യുകയായിരുന്നു. പിന്നീട് ഈ ഫോണ്‍ സ്വച്ച് ഓഫാകുകയും ചെയ്തു. ഉടന്‍ തന്നെ മകള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മനോഹറിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. ഇയാളുടെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലാണ്. മനോഹറിന്‍റെ കാറില്‍ പണം ഉണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
from Kerala || Deshabhimani Online News https://ift.tt/31hyaD9
via IFTTT
No comments:
Post a Comment