ചക്കരക്കല്ല് > ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് പ്ലസ്ടു വിദ്യാർഥിനികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അപ്പക്കടവ് മുള്ളൻ മട്ടയിലെ കക്കോത്ത് ഹൗസിൽ അശോകന്റെയും സുനിതയുടെയും ഏക മകൾ അഞ്ജലി (17), ചൂള തലമുണ്ട റോഡിൽ ചാത്തോത്ത് വളപ്പിലെ സതീശന്റെയും ബിന്ദുവിന്റെയും മകൾ ആദിത്യ (17) എന്നിവരെയാണ് അഞ്ജലിയുടെ വീട്ടുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച ഉച്ചയോടെ ക്ലാസ് കഴിഞ്ഞ് ഇരുവരും അഞ്ജലിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. മുകളിലെ മുറിയിൽ കയറിയ ഇരുവരും സന്ധ്യയായിട്ടും പുറത്തുവരാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ആരാധ്യയാണ് ആദിത്യയുടെ സഹോദരി. മൃതദേഹങ്ങൾ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പോസ്‌റ്റ്‌മോർട്ടത്തിനുശേഷം പകൽ ഒന്നോടെ വീടുകളിലെത്തിക്കും. രണ്ടിന് ചെമ്പിലോട് ഹയർസെക്കൻഡറിയിൽ പൊതുദർശനത്തിനുവച്ചശേഷം പയ്യാമ്പലത്ത് സംസ്‌കരിക്കും.
from Kerala || Deshabhimani Online News https://ift.tt/2pVefNc
via IFTTT
No comments:
Post a Comment