കോഴിക്കോട് > കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കൂടുതൽ അളുകളെ ചോദ്യംചെയ്യുമെന്ന് ക്രൈംബ്രാഞ്ച്. ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തേണ്ടവരുടെ പട്ടിക തയാറാക്കി. ജോളിയുടെ ഫോൺ രേഖകൾ പരിശോധിച്ചതിന് ശേഷമാണ് ക്രൈംബ്രാഞ്ച് നടപടി. ജോളിയുടെ സുഹൃത്തുക്കളായ മൂന്നുപേരെ അന്വേഷണസംഘം ചോദ്യംചെയ്യലിനായി വിളിപ്പിച്ചു. ഇതിൽ ഒരാളുടെ വീട്ടിൽ പൊലീസ് നേരത്തെ റൈഡ് നടത്തിയിരുന്നു.
കൂടുതൽ പേർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. പൊലീസ് നിരീക്ഷണത്തിലുള്ളവർ സ്റ്റേഷൻ പരിധി വിട്ടുപോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തേണ്ടവരുടെ പട്ടികയിലുള്ളവർക്ക് നോട്ടീസ് നൽകും. കൂടുതൽ രേഖകൾ കണ്ടെത്തുന്നതിനായി കൊല്ലപ്പെട്ട ടോം തോമസിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. തെളിവുകൾ നശിപ്പിക്കാതിരിക്കാൻ വീട് പൂട്ടി സീൽ ചെയ്തു.
from Kerala || Deshabhimani Online News https://ift.tt/2VhTtCZ
via IFTTT
No comments:
Post a Comment