സംസ്ഥാനത്ത് കനത്തമഴ; വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 20, 2019

സംസ്ഥാനത്ത് കനത്തമഴ; വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇ വാർത്ത | evartha
സംസ്ഥാനത്ത് കനത്തമഴ; വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തുലാവര്‍ഷം കനത്തതോടെ സംസ്ഥാനത്ത് ശക്തമായ മഴ. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നീ ജിലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന ഈ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

അങ്കണവാടികള്‍,സി.ബി.എസ്.ഇ,ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. ജില്ലയിലെ കോളേജുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. തൃശ്ശൂര്‍ ജില്ലയിലെ അങ്കണവാടികള്‍ക്കും സ്‌കൂളുകള്‍ക്കും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

കനത്ത മഴയെ തുടര്‍ന്ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ക്കും, സി.ബി.എസ്.ഇ,ഐ.സി.എസ്.ഇ, സ്‌കൂളുകള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമായിരിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചെങ്കിലും സര്‍വകലാശാല/ബോര്‍ഡ് പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ചതുപോലെ നടക്കും.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2J9cuCN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages