തിരുവനന്തപുരം> സംസ്‌ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴതീക കുറക്കുവാൻ മന്ത്രിസഭ തീരുമാനിച്ചു. പിഴതുകയിലെ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി.
സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാത്തതിന് ഈടാക്കുന്ന പിഴ 1000ത്തിൽനിന്ന് 500രൂപയാക്കി കുറച്ചു. അമിത വേഗത്തിനുള്ള ആദ്യ നിയമലംഘനത്തിന് പിഴ 1500 രൂപയാക്കി കുറച്ചു. വീണ്ടും ആവർത്തിച്ചാൽ 3000 രൂപ പിഴ അടയ്‌ക്കണം.
സംസ്ഥാന സർക്കാരിന് സാധ്യമായ വകുപ്പുകളിൽ പിഴത്തുക കുറയ്‌ക്കാനാണ് തീരുമാനം. ഏതെല്ലാം വിഭാഗങ്ങളിൽ എത്രത്തോളം പിഴ കുറയ്‌ക്കാമെന്നതു സംബന്ധിച്ച നിർദേശം സമർപ്പിക്കാൻ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. അതേസമയം, മദ്യപിച്ച് വാഹനമോടിക്കൽ, ഡ്രൈവിങ്ങിനിടെയുള്ള ഫോൺ ഉപയോഗം തുടങ്ങിയ കുറ്റങ്ങൾക്ക് പിഴ കുറയ്ക്കാൻ തുരുമാനിച്ചിട്ടില്ല.
from Kerala || Deshabhimani Online News https://ift.tt/2qCUgDp
via IFTTT
No comments:
Post a Comment