മഞ്ജു വാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെതിരെ തുടര്‍ നടപടിക്കൊരുങ്ങി പൊലീസ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 28, 2019

മഞ്ജു വാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെതിരെ തുടര്‍ നടപടിക്കൊരുങ്ങി പൊലീസ്

ഇ വാർത്ത | evartha
മഞ്ജു വാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെതിരെ തുടര്‍ നടപടിക്കൊരുങ്ങി പൊലീസ്

തിരുവനന്തപുരം: നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ തുടര്‍ നടപടികളു മായി പൊലീസ്. ശ്രീകുമാര്‍ മേനോന് നോട്ടീസ് നല്‍കി വിളിച്ചു വരുത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസം ശ്രീകുമാര്‍ മേനോന് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തൃശ്ശൂര്‍ ഡിസിആര്‍ബി. അംഗം മരിച്ചതിനെ തുടര്‍ന്ന് നടപടി മാറ്റി വച്ചു. മഞ്ജു വാര്യര്‍ നേരിട്ട് എത്തിയാണ് ഡിജിപിയ്ക്ക് പരാതി നല്‍കിയത്.

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ അപകടത്തില്‍ പെടുത്തുമെന്ന് ഭയമുണ്ടെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കാണിച്ചായിരുന്നു താരത്തിന്റെ പരാതി. തനിക്കൊപ്പം നില്‍ക്കുന്നവരെ ശ്രീകുമാര്‍ മേനോന്‍ ഭീഷണിപ്പെടുത്തുന്നു. നടി എന്ന നിലയില്‍ തന്നെ തകര്‍ക്കാന്‍ സംഘടിതമായ നീക്കം നടത്തുകയാണ് എന്നും പരാതിയില്‍ പറഞ്ഞിരുന്നു. തെളിവിനായി വാട്സ് ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും മഞ്ജു പോലീസിന് കൈമാറിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2plzQhV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages