കൊച്ചി> കുട്ടികളെ അക്ഷരം പഠിപ്പിക്കുന്ന അധ്യാപികയുടെ വ്യത്യസ്ത രീതിയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ. ഒന്നുമുതല്‍ പത്ത് വരെ അക്കങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്ന മുഹമ്മ സിഎംഎസ് എല്‍ പി സ്‌കൂളിലെ ജെസിടീച്ചറാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയത്.
പാട്ടിന്റെ രൂപത്തില്‍ കഥ പറഞ്ഞുകൊണ്ടാണ് ടീച്ചര്‍ വിദ്യാര്‍ഥികളെ എണ്ണം പഠിപ്പിച്ചത്. കുട്ടികള്‍ കൃത്യമായി തന്നെ ടീച്ചറുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയും ചെയ്തു. എല്ലാ കുട്ടികളും ഒരുമിച്ച് കൃത്യമായി തന്നെ ഒന്നുമുതല്‍ പത്ത് വരെ തെറ്റാതെ പറഞ്ഞ കാഴ്ചയാണ് എല്ലാവരിലും കൗതുകമുണര്‍ത്തിയത്.
ജെസി ടീച്ചറെ കുറിച്ച് ധനമന്ത്രി ടിം എം തോമസ് ഐസക്ക് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. ഈ സ്‌കൂളിലെ തന്നെ പ്രധാനാധ്യാപികയും ജെസി ടീച്ചറുടെ സഹോദരിയുമായ ജോളിതോമസിന് മാതൃകാ അധ്യാപനത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ജില്ലാതലത്തില്‍ അധ്യാപക പരിശീലക കൂടിയാണ് ജെസിടീച്ചര്‍.
from Kerala || Deshabhimani Online News https://ift.tt/334wfTI
via IFTTT
No comments:
Post a Comment