കനത്ത മഴയിലും അഞ്ചിടത്തും വോട്ടെടുപ്പ്‌ തുടങ്ങി; ചില ബൂത്തുകൾ മാറ്റി സ്‌ഥാപിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 20, 2019

കനത്ത മഴയിലും അഞ്ചിടത്തും വോട്ടെടുപ്പ്‌ തുടങ്ങി; ചില ബൂത്തുകൾ മാറ്റി സ്‌ഥാപിച്ചു

കൊച്ചി> അതിശക്‌തമായ മഴയിലും ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന അഞ്ച്‌ മണ്‌ഡലങ്ങളിലും  രാവിലെ 7ന്‌ തന്നെ വോട്ടെടുപ്പ്‌ തുടങ്ങി. വട്ടിയൂർക്കാവ്‌, കോന്നി, അരൂർ, എറണാകുളം,  മഞ്ചേശ്വരം  മണ്ഡലങ്ങളിലേക്കാണ്‌ വോട്ടെുപ്പ്‌ നടക്കുന്നത്‌.

  കനത്തമഴ മൂലം ബൂത്തുകളിൽ തിരക്ക്‌ കുറവാണ്‌. എറണാകുളത്തും അരൂരിലും കോന്നിയിലും പുലർച്ചെമുതൽ കനത്തമഴയാണ്‌. വെള്ളക്കെട്ടും വൈദ്യുതിബന്ധം തകറാറിലായതും ചില ബൂത്തുകളെ  ബാധിച്ചു. എറണാകുളത്ത്‌ അയ്യപ്പൻക്കാവ്‌ ശ്രീനാരായണ സ്‌കുളിലെ 64ാം നമ്പ്രർ ബുത്ത്‌ മറ്റൊരു കെട്ടിടത്തിലേക്ക്‌ മാറ്റി സ്‌ഥാപിച്ചു.

മഞ്ചേശ്വരത്തെ എൽഡിഎഫ്‌ സ്‌ഥാനാർത്ഥി എം ശങ്കർ റേ രാവിലെതന്നെ അങ്കടി മോഗറു സ്‌കൂളിലെത്തി വോട്ടുചെയ്‌തു. 

അഞ്ചിടത്തുമായി  9.75 ലക്ഷം വോട്ടർമാരാണ്‌ ബൂത്തിലെത്തുക. രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ വോട്ടെടുപ്പ്‌. 24നാണ്‌ വോട്ടെണ്ണൽ.എറണാകുളം ജില്ലയിൽ കനത്തമഴയാണ്‌.

മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കും  ഇന്ന്‌ വോട്ടെടുപ്പ്‌ തുടങ്ങി. . ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്‌. മഹാരാഷ്ട്രയിൽ 288 അംഗ നിയമസഭയിലേക്കും ഹരിയാനയിൽ 90 അംഗ നിയമസഭയിലേക്കുമാണ്‌ തെരഞ്ഞെടുപ്പ്‌. 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ട്‌ ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പും ഇന്നാണ്‌.

കേരളത്തിലെ അഞ്ചുമണ്ഡലങ്ങൾക്ക്‌  പുറമെ യുപിയിലെ 11 ഉം ഗുജറാത്തിലെ ആറും ബിഹാറിലെ അഞ്ചും അസം, പഞ്ചാബ്‌ എന്നിവിടങ്ങളിൽ നാലും സിക്കിമിലെ മൂന്നും ഹിമാചൽ, രാജസ്ഥാൻ, തമിഴ്‌നാട്‌ എന്നിവിടങ്ങളിൽ രണ്ടും പുതുശേരി, ഒഡിഷ, മേഘാലയ, മധ്യപ്രദേശ്‌, ഛത്തീസ്‌ഗഢ്‌, അരുണാചൽ എന്നിവിടങ്ങളിൽ ഒന്നുവീതവും നിയമസഭാ മണ്ഡലങ്ങളിലേക്കാണ്‌ ഉപതെരഞ്ഞെടുപ്പ്‌. ബിഹാറിലെ സമസ്‌തിപുർ, മഹാരാഷ്ട്രയിലെ സത്താറ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പുണ്ട്‌.
 



from Kerala || Deshabhimani ​Online ​News https://ift.tt/2P4Bf6Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages