വിവാഹത്തിന് മുന്‍കൈയെടുത്തത് ജോളി, ജോളിയെതള്ളിപ്പറഞ്ഞ് ഭര്‍ത്താവ് ഷാജു; കേസില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്, കൂടുതല്‍ പേരെ ചോദ്യം ചെയ്യും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 6, 2019

വിവാഹത്തിന് മുന്‍കൈയെടുത്തത് ജോളി, ജോളിയെതള്ളിപ്പറഞ്ഞ് ഭര്‍ത്താവ് ഷാജു; കേസില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്, കൂടുതല്‍ പേരെ ചോദ്യം ചെയ്യും

ഇ വാർത്ത | evartha
വിവാഹത്തിന് മുന്‍കൈയെടുത്തത് ജോളി, ജോളിയെതള്ളിപ്പറഞ്ഞ് ഭര്‍ത്താവ് ഷാജു; കേസില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്, കൂടുതല്‍ പേരെ ചോദ്യം ചെയ്യും

കോഴിക്കോട്: കൂടത്തായി തുടര്‍കൊലപാതങ്ങളിലെ പ്രതി ജോളിയെ തള്ളിപ്പറഞ്ഞ് ഭര്‍ത്താവ് ഷാജി സ്‌കറിയ. തന്റെ ആദ്യ ഭാര്യ സിലിയുടെ മരണത്തിന് മുന്‍പും ജോളി തന്നോട് അടുപ്പം കാണിച്ചിരുന്നതായി ഷാജു പറഞ്ഞു.വിവാഹത്തിന് മുന്‍കയ്യെടുത്തതും ജോളിയാണ്.

തനിക്ക് അത്തരം താല്‍പര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ തന്നെയും കൂടി കേസില്‍ പെടുത്തുവാനാണ് ശ്രമം നടക്കുന്നതെന്നും ഷാജു പറഞ്ഞു. ഷാജുവിന്റെ മൂത്ത മകനെ കൂടി ഇല്ലാതാക്കാന്‍ ജോളി ശ്രമിച്ചിരുന്നതായി സൂചനയുണ്ട്.

സയനൈഡിന് പുറമേ മറ്റു ചില വിഷാംശങ്ങളും കൊലപാതകത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന ജോളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇതെങ്ങനെ ലഭ്യമാക്കി, ആരുടെ സഹായം ലഭിച്ചു എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി അന്വേഷിക്കും.

അതേസമയം കേസില്‍ വിശദമായി അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. ജോളിയുമായി അടുപ്പമുള്ളവരെ വിശദമായി ചോദ്യം ചെയ്യും. കൂടുതല്‍ അറസ്റ്റ് നടക്കാനും സാധ്യതയുണ്ട്. സ്വത്ത് സംബന്ധിച്ച് രേഖകളിലും മറ്റുമുള്ള ക്രമക്കേട് വിശദമായി അന്വേഷിക്കും.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2oiNr96
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages