ഹരിപ്പാട്> ആയുർവ്വേദ തെറാപ്പിസ്റ്റായ യുവാവിനെ സൂഹൃത്തിന്റെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
നങ്ങ്യാർകുളങ്ങര ടി കെ എം എം കോളജിന് തെക്ക് മീനാക്ഷി ഭവനത്തിൽ തങ്കച്ചന്റ മകൻ രൂപേഷ് (37) ആണ് മരിച്ചത്.
കാറിനുള്ളിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ ചൊവ്വാഴ്ച രാവിലെ 7 മണിയോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുഖത്ത് രക്തം ഉണങ്ങിയ നിലയിലായിരുന്നു
തിങ്കളാഴ്ച വൈകിട്ട് 4.30 സൂഹൃത്തിന്റെ വീട്ടിൽ വന്നിട്ട് തിരികെ പോയിരുന്നതായി പറയുന്നു. രൂപേഷിന്റെ ബൈക്കും ബാഗും തൊട്ടടുത്ത തന്നെ ഇരുപ്പുണ്ടായിരുന്നു.
നേരത്തെ കുവൈറ്റിലായിരുന്ന രൂപേഷ് നാട്ടിലെത്തിയ ശേഷം ചിങ്ങോലിയിലെ ആയുർവ്വേദാശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നു.
കായംകുളം ഡിവൈഎസ്പി സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു -ഭാര്യ :ലക്ഷ്മിമകൾ :മീനാക്ഷി
from Kerala || Deshabhimani Online News https://ift.tt/35i9aP4
via IFTTT
No comments:
Post a Comment