കൂടത്തായി കൊലപാതക പരമ്പര; പരാതിക്കാരൻ റോജോ അമേരിക്കയിൽനിന്ന്‌ നാട്ടിലെത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 13, 2019

കൂടത്തായി കൊലപാതക പരമ്പര; പരാതിക്കാരൻ റോജോ അമേരിക്കയിൽനിന്ന്‌ നാട്ടിലെത്തി

കോട്ടയം > കൂടത്തായി കൊലപാതക പരമ്പരയിലെ പരാതിക്കാരനും മരിച്ച ടോം തോമസിന്‍റെ ഇളയമകനുമായ റോജോ നാട്ടിലെത്തി. ഇന്ന് പുലർച്ചെ നാലുമണിക്ക് അമേരിക്കയിൽ നിന്ന് ദുബായി വഴിയാണ് റോജോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എത്തിയത്. പൊലീസ് അകമ്പടിയോടെ റോജോയെ സഹോദരി റെഞ്ചി താമസിക്കുന്ന കോട്ടയം വൈക്കത്തെ വീട്ടിൽ എത്തിച്ചു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ട പ്രകാരമാണ് റോജോ നാട്ടിൽ എത്തിയത്.

കേസിന്റെ രണ്ടാം​​ഘട്ടത്തിലാണ് റോജോയെ അന്വേഷണ സംഘം നാട്ടിലേക്ക് വിളിപ്പിച്ചത്. റോജോയുടെ പരാതിയുടെയും മൊഴിയുടെയും വിവരാവകാശത്തിന്റെ പകർപ്പും അടിസ്ഥാനമാക്കിയാണ് പൊലീസ് കൂടത്തായി കേസ് പുനരന്വേഷിക്കുന്നത്. റെഞ്ചിയും റോജോയും ആവശ്യപ്പെട്ട പ്രകാരം ഇരുവർക്കും വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കേസിൽ റോജോയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. കോഴിക്കോട് നിന്ന് ക്രൈംബ്രാഞ്ച് സംഘമെത്തി ഇന്നോ നാളെയോ ആയി കോട്ടയത്തെത്തി മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന. മാധ്യമങ്ങളെ കാണരുതെന്ന് റോജോയ്ക്ക് നിർദ്ദേശമുണ്ടെന്നും സൂചനയുണ്ട്. കഴിഞ്ഞ മാസമാണ് റോജോ കുടംബത്തിലെ ആറുപേരുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നൽകിയത്.



from Kerala || Deshabhimani ​Online ​News https://ift.tt/33xelJE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages