കാക്കനാട്‌ പെൺകുട്ടിയെ തീകൊളുത്തി കൊന്നു; യുവാവും മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 9, 2019

കാക്കനാട്‌ പെൺകുട്ടിയെ തീകൊളുത്തി കൊന്നു; യുവാവും മരിച്ചു

കൊച്ചി> എറണാകുളം കാക്കനാട് പ്ലസ് വൺ വിദ്യാർഥിനിയെ തീകൊളുത്തികൊന്ന്‌ യുവാവ് ആത്‌മഹത്യചെയ്‌തു.  ഇന്ന്‌ പുലർച്ചെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പെട്രോളൊഴിച്ച് തികൊളുത്തി കൊല്ലുകയായിരുന്നു. കാക്കനാട്‌ അത്താണിയിൽ ഷാലന്റെയും  മോളിയുടേയും മകൾ ദേവിക (17)യാണ്‌ കൊല്ലപ്പെട്ടത്‌.

  തീകൊളുത്തിയ പറവൂർ സ്വദേശി മിഥുനും തീപടർന്ന്‌  പൊളളലേറ്റ്‌ മരിച്ചു.


പുലർച്ചെബൈക്കിൽ വീട്ടിലെത്തിയ മിഥുൻ  വാതിലില്‍ മുട്ടിയപ്പോള്‍ ഷാലനാണ്‌ വാതിൽ  തുറന്നത്. ഉടന്‍ അകത്തേക്ക് ഓടിക്കയറിയ മിഥുൻ പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച്‌ തീവെയ്ക്കുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ  ഷാലനും  പരിക്കേറ്റു.

പ്രണയാഭ്യർത്ഥന നിരസിച്ചതാണ്‌ കാരണമെന്ന്‌ കരുതുന്നു. പൊലീസ്‌ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



from Kerala || Deshabhimani ​Online ​News https://ift.tt/2B1GMmo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages