‘മേനോനിപ്പഴും തറവാട്ടുമ്മറത്തെ ചാരുകസേരയില്‍ കിടപ്പാണോ?’; ശ്രീകുമാര്‍ മേനോനെ വിമര്‍ശിച്ച് വിധു വിന്‍സെന്റ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 24, 2019

‘മേനോനിപ്പഴും തറവാട്ടുമ്മറത്തെ ചാരുകസേരയില്‍ കിടപ്പാണോ?’; ശ്രീകുമാര്‍ മേനോനെ വിമര്‍ശിച്ച് വിധു വിന്‍സെന്റ്

ഇ വാർത്ത | evartha
‘മേനോനിപ്പഴും തറവാട്ടുമ്മറത്തെ ചാരുകസേരയില്‍ കിടപ്പാണോ?’; ശ്രീകുമാര്‍ മേനോനെ വിമര്‍ശിച്ച് വിധു വിന്‍സെന്റ്

തനിക്കെതിരെ പരാതി നല്‍കിയ മഞ്ജുവാര്യരെ അപമാനിക്കുന്ന തരത്തില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഫെയ്‌സ്ബുക്ക് പ്രതികരണം ചര്‍ച്ചയായിരുന്നു.നിരവധിപ്പേരാണ് ശ്രീകുമാര്‍ മേനോനെ വിമര്‍ശിച്ച് രംഗത്തുവന്നത്. ഇപ്പോഴിതാ കടുത്ത ഭാഷയില്‍ ശ്രീകുമാര്‍ മേനോനെ വിമര്‍ശിച്ച് രംഗത്തു വന്നിരിക്കുകയാണ് സംവിധായിക വിധു വിന്‍സെന്റ്.

മേനോനിപ്പഴും തറവാട്ടുമുറ്റത്തെ ചാരു കസേരയില്‍ എണ്ണയും കുഴമ്പും തേച്ച് കിട്ടപ്പാണോ എന്നാണ് വിധു വിന്‍സെന്റ് ചേദിക്കുന്നത്. തൊഴില്‍ തരുന്നയാള്‍ തൊഴില്‍ ദാതാവ് മാത്രമാണെന്നും, തൊഴിലാളിയുടെ ഉടമയല്ലെന്നും വിധു ഫെയ്‌സ്ബുക്കില്‍ കുറിച്ചു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

” തൊഴിൽ തരുന്നയാൾ തൊഴിൽ ദാതാവാണ്, അതിനർത്ഥം അയാൾ തൊഴിലാളിയുടെ ഉടമയാണെന്നല്ല. മഞ്ജു വാര്യർക്കെതിരെയുള്ള ശ്രീകുമാരമേനോന്റെ ഫേസ്ബുക് പോസ്റ്റ് വായിച്ചപ്പോൾ ആദ്യം തോന്നിയത് ഇതാണ്. സിനിമയിൽ നിന്നും അല്പ കാലം മാറി നിന്നിട്ട് മഞ്ജു മടങ്ങി വരുമ്പോൾ അത് താനുണ്ടാക്കി കൊടുത്ത ഇടമായിരുന്നു എന്ന് ഒരാൾ കരുതുന്നുണ്ടെങ്കിൽ അയാളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ഫ്യൂഡൽ ദാർഷ്ട്യം എത്രത്തോളം വലുതാണെന്ന് നമുക്കൂഹിക്കാം. തൊഴിലെടുക്കാനും ആത്മാഭിമാനത്തോടെ ജീവിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്. മറ്റാരെപ്പോലെയും ആവശ്യമെന്ന് തോന്നുന്ന പക്ഷം ജോലി നിർത്തി പോകാനും മടങ്ങി വരാനും എന്തു ജോലി, ആരോടൊപ്പം എങ്ങനെ ചെയ്യണമെന്ന് തീരുമാനിക്കാനും മഞ്ജുവിന് അവകാശമുണ്ട്. മഞ്ജു മലയാളത്തിലെ എണ്ണം പറഞ്ഞ അഭിനേത്രികളിൽ ഒരാളാണ്. അവരുടെ തൊഴിൽ നൈപുണ്യമാണ് അവരെ സിനിമയിലേക്ക് തിരികെ കൊണ്ടുവന്നതും ഇവിടം വരെ എത്തിച്ചതും. അതിന്റെ മുഴുവൻ ക്രെഡിറ്റും ഓണർഷിപ്പും മഞ്ജുവിന് മാത്രം അവകാശപ്പെട്ടതാണ്. ശ്രീമാൻ ശ്രീകുമാർ, പഴയ അടിമ-ഉടമ സമ്പ്രദായമൊക്കെ പോയത് താങ്കൾ അറിഞ്ഞില്ലേ?
അതോ മേനോൻ ഇപ്പോഴും പഴയ തറവാട് വീടിന്റെ ഉമ്മറത്ത് എണ്ണയും കുഴമ്പും തേച്ച് പിടിപ്പിച്ച് ചാരു കസാലയിലങ്ങനെ നീണ്ടു നിവർന്നു കിടക്കുകയാണോ?”
#withManju ”

തൊഴിൽ തരുന്നയാൾ തൊഴിൽ ദാതാവാണ്, അതിനർത്ഥം അയാൾ തൊഴിലാളിയുടെ ഉടമയാണെന്നല്ല. മഞ്ജു വാര്യർക്കെതിരെയുള്ള ശ്രീകുമാരമേനോന്റെ…

Posted by Vidhu Vincent on Tuesday, October 22, 2019

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2N7qMoK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages