കൂടത്തായി കൊലപാതകം: പരാതിക്കാരൻ റോജോ വടകര എസ്‌പി ഓഫീസിലെത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 14, 2019

കൂടത്തായി കൊലപാതകം: പരാതിക്കാരൻ റോജോ വടകര എസ്‌പി ഓഫീസിലെത്തി

വടകര > കൂടത്തായി കേസിലെ പരാതിക്കാരനായ റോജോ തോമസ് അന്വേഷണ സംഘത്തിന് മൊഴി നല്‍കാനായി വടകര എസ് പി ഓഫീസിലെത്തി. കൂടത്തായി പരമ്പരക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരനാണ് റോജോ.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് റോജോ അമേരിക്കയില്‍നിന്ന് നാട്ടിലെത്തിയത്. അന്വേഷണസംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് റോജോ മൊഴി നല്‍കാനെത്തിയത്. എസ് പി ഓഫീസിലെത്തിയ മാധ്യമങ്ങളുടെ ചോദ്യങ്ങളോട്, മൊഴിയെടുപ്പിനു ശേഷം പ്രതികരിക്കാമെന്നായിരുന്നു റോജോയുടെ മറുപടി.

റോജോയ്‌ക്കൊപ്പം സഹോദരി റെഞ്ചിയും എത്തിയിട്ടുണ്ട്. കൂടത്തായിയിലെ മരണങ്ങളില്‍ എപ്പോള്‍ മുതലാണ് സംശയങ്ങള്‍ തോന്നിത്തുടങ്ങിയത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ റോജോയോട് ചോദിച്ചേക്കും. ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജു, ഇദ്ദേഹത്തിന്റെ പിതാവ് സക്കറിയ എന്നിവരെ തിങ്കളാഴ്ച അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2MhwjKa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages