ഇരിട്ടി> നിർത്തിയിട്ട ഗുഡ്സ് ജീപ്പിന്റെ പിറകിലിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു കച്ചേരിക്കടവ് മുടിക്കയത്തെ എളമ്പിലക്കാട്ട് ബൈജു ജോണി(44), ചരളിലെ ചക്കാം കുന്നേൽ സാജൻ ജോയി (40) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി 12മണിക്ക് -കുട്ടുപുഴ റോഡിൽ വളവുപാറയിൽ ആണ് അപകടം.
ബൈക്കിൽനിന്ന് റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും നാട്ടുകാരും ഇരിട്ടി അഗ്നിശമനസേനയും കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കെഎസ്ഇബി വള്ളത്തോട് ഓഫീസിലെ താൽക്കാലിക ഡ്രൈവറാണ് മരിച്ച ബൈജു. ജോണി കച്ചേരിക്കടവിൽ പരേതനായ എളമ്പിലക്കാട് ട്ജോണിയുടെയും ചിന്നമ്മയുടെയും മകനാണ്.ഭാര്യ: ബിന്ദു.മക്കൾ: അമൽജിത്ത്, അഭിജിത്ത്, ആർഷ. സഹോദരി: ബിജി
ചരൾ ചക്കാംകുന്നേൽ ജോയിയുടെയും മേരിയുടെയും മകനാണ് മരിച്ച ചക്കാംകുന്നേൽ സാജൻ ജോയി. ഗൾഫിലായിരുന്നു. രണ്ട് കൊല്ലം മുമ്പാണ് തിരിച്ചെത്തിയത്. അവിവാഹിതനാണ്. .സഹോദരങ്ങൾ: ജോസ് (ആസ്ത്രേലിയ), മേരി, ജസ്റ്റിൻ (കാനഡ), തോമസ് (ദുബായ്).
മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.പോസ്റ്റ്മോർട്ട ശേഷം തിങ്കളാഴ്ച്ച വൈകീട്ട് 3ന് കച്ചേരിക്കടവ് പള്ളി സെമിത്തേരിയിലും ചക്കാംകുന്നേൽ സാജൻ ജോയിയുടെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് 3.30ന് ചരൾസെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിലും സംസ്ക്കരിക്കും.
from Kerala || Deshabhimani Online News https://ift.tt/2MyhhQw
via IFTTT
No comments:
Post a Comment