ഇ വാർത്ത | evartha
മൂന്നാറില്‍ വ്യാജരേഖ ഉണ്ടാക്കി സര്‍ക്കാര്‍ ഭൂമി കൈയ്യേറിയ സംഭവം; 11 പേര്‍ക്കെതിരെ കേസെടുത്തു

ഇടുക്കി: മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി വ്യാജരേഖയുണ്ടാക്കി കയ്യേറിയ സംഭവത്തില്‍ കെസെടുത്തു. 11 പേര്‍ക്കെതിരെയാണ് കേസെടുത്തത്, കളക്ടര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് മൂന്നാര്‍ എസ്ഐ കെ എം സന്തോഷാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭൂസംരക്ഷണ നിയമപ്രകാരമാണ് കേസ്.
ഇക്കാ നഗര്‍ സ്വദേശി പി ജയകുമാര്‍, നല്ല തണ്ണി സ്വദേശി വില്‍സണ്‍ ഇന്പരാജ്, ലക്ഷ്മി സ്വദേശി ജി.ഗണേശ് രാജ, ചൊക്കനാട് വട്ടക്കാട് സ്വദേശി എസ് ഷണ്മുഖ തായ്, ചൊക്കനാട് നോര്‍ത്ത് സ്വദേശി വിനോദ് ഷണ്മുഖയ്യ, സെവന്‍മല സ്വദേശി പി രാജന്, തെന്മല ഫാക്ടറി സ്വദേശി പി ഗണേശന്, ലക്ഷ്മി സൗത്ത് സ്വദേശി കെ മോഹന സുന്ദരം, വാഗുവരടോപ് ഡിവിഷനില്‍ എന്‍ അര്ജുനന്, പെരിയവര ചോലമലഡിവിഷനില് പി ദ്രവ്യം, ഇക്കാ നഗര്‍ സ്വദേശി മരിയ അന്തോണി എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
വ്യാജരേഖകള്‍ നിര്‍മ്മിച്ച് ഇവര്‍ മൂന്നാറിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കിയെന്ന് റവന്യൂവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2AMoRA3
via IFTTT
No comments:
Post a Comment