നിയുക്ത ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാന്‌ തലസ്ഥാനത്ത്‌ ഊഷ്‌മള സ്വീകരണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 4, 2019

നിയുക്ത ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാന്‌ തലസ്ഥാനത്ത്‌ ഊഷ്‌മള സ്വീകരണം

 തിരുവനന്തപുരം > നിയുക്ത കേരള ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാന്‌ തലസ്ഥാനത്ത്‌ ഊഷ്‌മള സ്വീകരണം നൽകി. വ്യാഴാഴ്‌ച രാവിലെ 8:30ഓടെ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ ആരിഫ്‌ മുഹമ്മദ്‌ ഖാനെ മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന്‌ ഗാർഡ്‌ ഓഫ്‌ ഓർണർ സ്വീകരിച്ച അദ്ദേഹം മന്ത്രിമാരുമായും ചീഫ്‌ സെക്രട്ടറിയുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്‌ച നടത്തി. വെള്ളിയാഴ്‌ച പകൽ 11ന്‌ ആരിഫ്‌ മുഹമ്മദ്‌ ഖാൻ കേരളത്തിന്റെ 22‐ാമത്തെ ഗവര്‍ണറായി ഔദ്യോഗികമായി ചുമതലയേൽക്കും.

 മന്ത്രിമാരായ എ കെ ബാലന്‍, ഇ ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവർ അദ്ദേഹത്തെ കാണാനെത്തി. കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷം നിയുക്ത ഗവര്‍ണര്‍ രാജ്ഭവനിലേക്ക് തിരിച്ചു.

 പി സദാശിവത്തിനു പകരമായാണു മുന്‍ കേന്ദ്രമന്ത്രിയായ ആരിഫ് മുഹമ്മദ് ഖാന്‍  കേരളത്തിന്റെ പുതിയ ഗവര്‍ണറാകുന്നത്. പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കി പി സദാശിവം ബുധനാഴ്ച കേരളത്തില്‍നിന്നു മടങ്ങി.

 



from Kerala || Deshabhimani ​Online ​News https://ift.tt/2PLCSZl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages