തിരുവനന്തപുരം> സമൂഹത്തില്‍ നവോത്ഥാനത്തിന്റെ വെള്ളിവെളിച്ചം വീശിയ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അനീതിക്കുമെതിരായ പോരാട്ടത്തിന് എന്നുമെന്നും വഴിവിളക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഗുരുസ്മരണ കാലാതിവര്‍ത്തിയാണ്.
മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി തുടങ്ങിയ ഗുരുവിന്റെ സന്ദേശങ്ങള്‍ മലയാളിയുടെ മനസ്സില്‍ സമത്വചിന്തയ്ക്ക് പാകിയ അടിത്തറ കൂടിയാണ്.
രാജ്യത്തെ മതാധിഷ്ഠിതമാക്കി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ആസൂത്രിത നീക്കങ്ങള്‍ക്കിടയിലാണ് നാം ജീവിക്കുന്നത്. ഈ ഘട്ടത്തില്‍ ശ്രീനാരായണ ദര്‍ശനത്തിന് പ്രാധാന്യമേറുകയാണ്. നവോത്ഥാന മൂല്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോവുക എന്നതാവട്ടെ ഇത്തവണത്തെ ചതയദിന സന്ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു
from Kerala || Deshabhimani Online News https://ift.tt/2I4Tp42
via IFTTT
No comments:
Post a Comment