കൊച്ചി > എറണാകുളം നിയമസഭാ മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. മനു റോയി നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഉപവരണാധികാരി സിറ്റി റേഷനിങ് ഓഫീസർ ഷാജി മോൻ മുമ്പാകെ തിങ്കളാഴ്‌ച രാവിലെയാണ് പത്രിക സമർപ്പിച്ചത്. മനു റോയിയുടെ തെരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങൾക്ക് തിങ്കളാഴ്‌ച ഔദ്യോഗിക തുടക്കമാകും. മറൈൻഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ടിൽ വൈകിട്ട് അഞ്ചിന് ചേരുന്ന മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും.
മന്ത്രിമാരായ വി എസ് സുനിൽകുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, എൽഡിഎഫ് നേതാക്കളായ ടി പി പീതാംബരൻ, മാത്യു ടി തോമസ് എംഎൽഎ, സ്‌കറിയ തോമസ്, പി സി ജോസഫ്, കാസിം ഇരിക്കൂർ, കെ ജെ സോഹൻ, എം വി മാണി എന്നിവരും സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യരംഗത്തെ പ്രമുഖരും പങ്കെടുക്കും. വിപുലമായ തെരഞ്ഞെടുപ്പ് കമ്മിറ്റിക്കും പ്രചാരണപ്രവർത്തനങ്ങൾക്കും കൺവൻഷൻ രൂപംനൽകുമെന്ന് എൽഡിഎഫ് മണ്ഡലം കൺവീനർ സാബു ജോർജ് അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2mNqw5n
via IFTTT
No comments:
Post a Comment