എസ്‌എഫ്ഐ പ്രവർത്തകർ ഹോട്ടൽ അടിച്ചു തകർത്തെന്ന്‌ വ്യാജപ്രചാരണം; ജില്ലാകമ്മിറ്റി നിയമനടപടി സ്വീകരിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 8, 2019

എസ്‌എഫ്ഐ പ്രവർത്തകർ ഹോട്ടൽ അടിച്ചു തകർത്തെന്ന്‌ വ്യാജപ്രചാരണം; ജില്ലാകമ്മിറ്റി നിയമനടപടി സ്വീകരിക്കും

കൊച്ചി > മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകർ സ്വകാര്യ  ഹോട്ടൽ അടിച്ചു തകർത്തു എന്ന നിലയിലുള്ള വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്‌ എസ്‌എഫ്‌ഐ ജില്ലാകമ്മിറ്റി പ്രസ്‌യാവനയിൽ പറഞ്ഞു. വസ്തുതാപരമായ ഒരടിസ്ഥാനവുമില്ലാത്ത ആരോപണമാണെന്ന്‌ പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുള്ളതാണ്.  എസ്എഫ്‌ഐയെ അപകീർത്തിപ്പെടുത്താൻ ചില കേന്ദ്രങ്ങൾ നടത്തിയ പ്രചാരണം മാത്രമാണിതെന്നും എസ്‌എഫ്‌ഐ വ്യക്തമാക്കി.               

 കോളേജിൽ വ്യാഴാഴ്‌ച എസ്എഫ്‌ഐ നേതൃത്വം നൽകുന്ന കോളേജ് യൂണിയൻ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ ഈ പരിപാടിയിൽ ഒരു ഹോട്ടലിൽ നിന്നും ഇത്തരത്തിൽ ഭക്ഷണം വാങ്ങിയിട്ടില്ല. വെള്ളിയാഴ്‌ച ഡിപ്പാർട്മെന്റ് അടിസ്ഥാനത്തിൽ ഓണാഘോഷ പരിപാടികൾ നടന്നു. അതാത് ഡിപ്പാർട്മെന്റുകളിലെ വിദ്യാർഥികളാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. മാത്‍സ്, ബോട്ടണി, ഇസ്ലാമിക്‌ ഹിസ്റ്ററി എന്നീ ഡിപ്പാർട്മെന്റുകൾ ചേർന്നാണ് എറണാകുളത്തെ ഒരു സ്വകാര്യ ഹോട്ടലിൽ ഭക്ഷണത്തിന്‌ ഓർഡർ നൽകിയത്.

 450 ആളുകൾക്ക് പറഞ്ഞിരുന്ന ഭക്ഷണം 150ൽ താഴെ ആളുകൾക്ക് മാത്രമാണ് തികഞ്ഞത്. തുടർന്ന് വിദ്യാർഥികൾ ഹോട്ടലിൽ എത്തുകയും പ്രതിഷേധിക്കുകയുമായിരുന്നു. പൊലീസ് ഇടപെട്ടാണ് അഡ്വാൻസ് തുകയായി നൽകിയ 28000 രൂപയിൽ നിന്നും 20000 രൂപ തിരിച്ചു വാങ്ങി നൽകിയത്. തങ്ങളുടെ ഭാഗത്തു നിന്നും സംഭവിച്ച തെറ്റിന് ഹോട്ടൽ ഉടമകൾ  ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

 എന്നാൽ അതിനു ശേഷം എസ്‌എഫ്‌ഐയെ വിഷയത്തിലേക്ക് വലിച്ചെഴക്കൻ മാധ്യമങ്ങൾ നടത്തിയ ഇടപെടലുകൾ സംശയം ഉളവാക്കുന്നതാണ്. ഈ സംഭവവുമായി ബന്ധപ്പെട്ട ഒരു പരാതിയും പൊലീസിൽ ലഭിച്ചിട്ടില്ലെന്നും എസ്‌എഫ്‌ഐയുടെ പ്രവർത്തകരായ ആരെങ്കിലും വിഷയത്തിൽ ഇടപെട്ടിട്ടുണ്ടോ  എന്ന് പരിശോധിക്കുമെന്നും എസ്‌എഫ്‌ഐ ജില്ലാകമ്മിറ്റി അറിയിച്ചു.

 



from Kerala || Deshabhimani ​Online ​News https://ift.tt/2ZSJmsY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages