പൂനെ> മഹാരാഷ്ട്രയിലെ പൂനെയില്‍ കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് മലയാളിയെ കാണാതായി. സത്താറ ജില്ലയിലെ കൊയ്‌ന അണക്കെട്ടിനടുത്താണ് കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് ഒരാള്‍ മരിക്കുകയും കൂടെയുണ്ടായിരുന്ന മലയാളിയെയെ കാണാതാവുകയുമുണ്ടായത്. കണ്ണൂര്‍ പെരളശ്ശേരി സ്വദേശി ശശി നമ്പ്യാരുടെ മകന്‍ വൈശാഖ് നമ്പ്യാരെയാണ് (40) കാണാതായത്.
പോലീസ് നല്‍കുന്ന വിവരമനുസരിച്ച് രാത്രി 11 മണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പബല്‍ നാല എന്ന സ്ഥലത്ത് 200 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ശനിയാഴ്ച വൈശാഖും സുഹൃത്ത് നിതീഷ് ഷേലാരും കൂടിയാണ് കൊയ്ന അണക്കെട്ടിലേക്ക് വിനോദയാത്രപോയത്.
കുടുംബസമേതം ന്യൂസീലന്‍ഡില്‍ താമസിക്കുന്ന വൈശാഖ് ഔദ്യോഗികാവശ്യത്തിനായി അടുത്തിടെയാണ് പുണെയിലെത്തിയത്.
from Kerala || Deshabhimani Online News https://ift.tt/2yGVqi8
via IFTTT
No comments:
Post a Comment