അയ്യങ്കാളിയുടെ ഛായാചിത്രം മോശമായി പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 29, 2019

അയ്യങ്കാളിയുടെ ഛായാചിത്രം മോശമായി പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

ചങ്ങനാശേരി> മഹാത്മാ അയ്യങ്കാളിയുടെ ഛായാചിത്രത്തെ മോശമായ രീതിയില്‍ ചിത്രീകരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ചാന്നാനിക്കാട് വില്ലനാണിയില്‍ അമല്‍ വി സുരേഷിനെ (19) ആണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്.

 അയ്യങ്കാളിയുടെ ജന്മദിനത്തില്‍ വിഖ്യാതമായ അദ്ദേഹത്തിന്റെ ചിത്രം മോശമായി ചിത്രീകരിച്ച് ഫേസ്‌ബുക്കില്‍ ഇയാള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഫേസ്ബുക്കിലും വാട്‌സാസാപ് ഗ്രൂപ്പിലും മോശം ചിത്രം പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. ചങ്ങനാശേരി റേഡിയോ മീഡിയ വില്ലേജില്‍ പഠിക്കുന്ന ചിങ്ങവനം സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് ചിത്രം മോശമായി ചിത്രീകരിച്ച് ഫേസ്‌ബുക്കിലും നവ മാധ്യമങ്ങളിലും പ്രചരിപ്പിച്ചത്‌

വിവിധ സംഘടനകളുടെ പ്രതിഷേധം ശക്തതമാകുകയും ചിത്രം നവ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ,156, 120 വകുപ്പുകള്‍ പ്രകാരം ജില്ലാ പോലീസ് കേസെടുത്തു. പ്രതിയുടെ ചിത്രവും വിവരവും അടക്കം ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ഫേസ് ബുക്ക് പേജില്‍  പോസ്റ്റ് ചെയ്തിരുന്നു

 



from Kerala || Deshabhimani ​Online ​News https://ift.tt/2MMJ2WU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages