വയനാട്> കാസർകോടും വയനാടും പാലക്കാടും കനത്ത മഴ തുടരുകയാണ്. ഇന്നലെ ഉരുൾപ്പെട്ടലുണ്ടായ പ്രദേശത്തേക്ക് എത്തിചേരാൻ സുരക്ഷാസേനക്കായിട്ടില്ല. പുത്തുമല, കവളപ്പാറ എന്നിവിടങ്ങളിൽ ഉരുൾപാട്ടലിൽ കാണാതായവരെ ഇനിയും കണ്ടെത്തതാനായിട്ടില്ല. കവളപ്പാറ മുത്തപ്പൻകുന്നിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച നാലുപേരുടെ മൃതദേഹം കണ്ടെടുത്തു.
വയനാട് പുത്തുമലയിൽ വീണ്ടും മണ്ണിടിഞ്ഞു. കള്ളാടിയിൽ മണ്ണിടിഞ്ഞതിനാൽ പുത്തുമലയിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിചേരാനായിട്ടില്ല. ജെസിബി പോലുള്ളവ എത്തിച്ചാൽ മാത്രമേ ഇനി കാര്യക്ഷമമായി എന്തെങ്കിലും നടക്കുകയുള്ളൂവെന്ന് രക്ഷാപ്രവര്‍ത്തക സംഘം പറയുന്നു.
പയ്യന്നൂരിൽ വെള്ളക്കെട്ടിൽവീണ് ഒരാൾ മരിച്ചു. പയ്യന്നൂർ കോറോം മുതിയലം കൃഷ്‌ണൻ ആണ് മരിച്ചത്.

ബാണാസുര സാഗർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ ഡാം തുറക്കേണ്ടിവന്നേക്കും. അതേസമയം ബാണാസുരസാഗർ ഡാമിൽ വെള്ളമുയർന്നാൽ കരമാൻ തോടിലേക്ക് ഒഴുക്കി വിടേണ്ടതുണ്ട്. അതിനാൽ ഇന്ന് രാവിലെ എട്ടു മണി മുതൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 3 മുതൽ ബാണാസുര സാഗർ ഡാമിന്റെ ഷട്ടർ തുറക്കേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ കരമാൻ തോടിലെ ജലനിരപ്പ് ഉയരാം. ഇരു കരകളിലും ഉള്ള ജനങ്ങളെ മാറ്റിപ്പാർപ്പിക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അട്ടപ്പാടിയിൽ പാലങ്ങൾ തകർന്നതോടെ ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. അപ്പർ ഭവാനി അണക്കെട്ട് ഇന്ന് രാവിലെ 11മണിയോടെ തുറന്നേക്കും . ഭവാനിപ്പുഴയുടെ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കാണം.
from Kerala || Deshabhimani Online News https://ift.tt/2ZKfSuk
via IFTTT
No comments:
Post a Comment