ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മീനച്ചിലാര്‍ കരകവിഞ്ഞു; പാലാ നഗരം വെള്ളത്തില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 8, 2019

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മീനച്ചിലാര്‍ കരകവിഞ്ഞു; പാലാ നഗരം വെള്ളത്തില്‍

പാലാ> അടുക്കത്ത് ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് മീനച്ചിലാര്‍ കരകവിഞ്ഞു. പാലാ നഗരം വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. രാത്രി മുഴുവന്‍ തുടര്‍ന്ന ശക്തമായ മഴയെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് ഉരുള്‍പൊട്ടിയത്.

ഇതേ തുടര്‍ന്ന് പാലാ പൊലീസ് നഗരത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി വ്യാപാരികള്‍ക്കുള്‍പ്പെടെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ നീക്കം ചെയ്തു.മൂന്നാനി, കൊട്ടാമറ്റം ബസ് ടെര്‍മിനല്‍, ചെത്തിമറ്റം, മുത്താലി, പുലിയന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ റോഡ് വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്.

 ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. മീനച്ചിലാറ്റില്‍ വെള്ളം വരവ് ശക്തമായി തുടരുകയാണ്.

 



from Kerala || Deshabhimani ​Online ​News https://ift.tt/2YSyYwU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages