വൈറ്റില മേൽപ്പാലം നിർമാണത്തിൽ വീഴ്‌ചയില്ലെന്ന്‌ പരിശോധനാഫലം; വ്യാജ പ്രചാരണം പൊളിയുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 1, 2019

വൈറ്റില മേൽപ്പാലം നിർമാണത്തിൽ വീഴ്‌ചയില്ലെന്ന്‌ പരിശോധനാഫലം; വ്യാജ പ്രചാരണം പൊളിയുന്നു

കൊച്ചി > പാലാരിവട്ടം ഫ്ലൈഓവർ നിർമാണത്തിലുണ്ടായ വീഴ്‌ച അതേപടി വൈറ്റിലയിലും ആവർത്തിച്ചു എന്ന പ്രചാരണത്തിന്‌ തിരിച്ചടിയായി ശാസ്‌ത്രീയ പരിശോധനാഫലം. മേൽനോട്ടം, പരിശോധന എന്നിവയടക്കം എല്ലാ നടപടികളിലും രണ്ടു സർക്കാരുകളും സ്വീകരിച്ച സമീപനത്തിലെ വ്യത്യസ്തതയും പ്രചാരണത്തിന്‌ തിരിച്ചടിയാകുന്നു.

പാലാരിവട്ടം ഫ്ലൈഓവർ നിർമാണത്തിലെ ഗുരുതര വീഴ്‌ചയ്‌ക്ക്‌ ഉത്തരവാദികളായ യുഡിഎഫും അവരെ തുണയ്‌ക്കുന്ന മാധ്യമങ്ങളുമാണ്‌ വൈറ്റിലയിലെ നിർമാണത്തിലും അടിമുടി വീഴ്‌ചയുണ്ടെന്ന്‌ പ്രചരിപ്പിക്കുന്നത്‌.  ഇവിടെയും ഉദ്യോഗസ്ഥ–-ഭരണതലങ്ങളിൽ വീഴ്‌ചയുണ്ടായെന്ന്‌ സ്ഥാപിക്കുന്നതിലൂടെ പാലാരിവട്ടം പാലം അഴിമതിക്ക്‌ മറയിടാനാണ്‌ യുഡിഎഫ്‌ ശ്രമം. എന്നാൽ, രണ്ടു പദ്ധതികളുടെയും നിർമാണഘട്ടങ്ങളിൽ സ്വീകരിച്ച നടപടികളുടെ താരതമ്യം ഈ പ്രചാരണങ്ങളിലെ സത്യം വെളിപ്പെടുത്തും.

പാലാരിവട്ടത്ത്‌ ഉപയോഗിച്ച കോൺക്രീറ്റിന്‌ എം–-35 നിലവാരം വേണമെന്നായിരുന്നു നിഷ്‌കർഷിച്ചിരുന്നത്‌. എന്നാൽ, എം–- 22 നിലവാരത്തിലാണ്‌ കോൺക്രീറ്റെന്ന്‌ ചെന്നൈ ഐഐടിയുടെ പരിശോധനയിൽ കണ്ടെത്തി. വൈറ്റിലയിൽ എം–-45 നിലവാരത്തിലുള്ള കോൺക്രീറ്റാണ്‌ വേണ്ടത്‌. ഇപ്പോൾ വിവാദമുണ്ടാക്കിയ ഗുണമേന്മ പരിശോധനാ വിഭാഗം  അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ നടത്തിയ പരിശോധനയിൽ കോൺക്രീറ്റിന്‌ എം–- 46 നിലവാരമുണ്ട്‌ എന്നായിരുന്നു കണ്ടെത്തിയത്‌. എന്നാൽ, അതു പോരാ; എം–48 വേണമെന്നായിരുന്നു അവരുടെ റിപ്പോർട്ട്‌. ഇതാണ്‌ യുഡിഎഫും മാധ്യമങ്ങളും വിവാദമാക്കുന്നത്‌. എം–-48 വേണമെന്ന്‌ കരാറിൽ വ്യവസ്ഥയില്ല. അതിനാൽ കരാറുകാരൻ അതു പാലിക്കേണ്ടതുമില്ല.

പാലാരിവട്ടം മേൽപ്പാലത്തിൽ കോൺക്രീറ്റ്‌ മാത്രമല്ല, കമ്പിയും ആവശ്യത്തിന്‌ ഉപയോഗിച്ചിട്ടില്ലെന്ന്‌ ഐഐടിയുടെ റിപ്പോർട്ടിലും ഇ ശ്രീധരന്റെ പരിശോധനാ റിപ്പോർട്ടിലും ആവർത്തിച്ചിരുന്നു. സ്‌പാനുകൾക്കും ഗർഡറിനുമുണ്ടായ വളവിന്‌ അതും കാരണമായെന്നാണ്‌ കണ്ടെത്തൽ. എന്നാൽ, വൈറ്റിലയിൽ അത്തരം പരാതികളൊന്നും ഉയർന്നിട്ടില്ല.

പാലാരിവട്ടം ഫ്ലൈഓവറിന്റെ രൂപകൽപ്പനമുതൽ നിർമാണപൂർത്തീകരണം വരെ എല്ലാറ്റിലും തകരാറുണ്ടായെന്നും പരിശോധനകളിൽ കണ്ടെത്തി. ആർബിഡിസികെ ഏറ്റെടുത്ത പദ്ധതിയുടെ കൺസൾട്ടന്റാക്കിയത്‌ സാങ്കേതിക വൈദഗ്‌ധ്യമില്ലാത്ത കിറ്റ്‌കോയെയാണ്‌. രൂപകൽപ്പനയും നിർമാണവും മേൽനോട്ടവുമുൾപ്പെടെ എല്ലാം കരാറുകാരായ ആർഡിഎസിന്‌ കൈമാറി. ഇത്‌ പാലത്തിന്റെ രൂപകൽപ്പനയിൽ വിട്ടുവീഴ്‌ച ചെയ്‌ത്‌ നിർമാണത്തിലൂടെ വൻ ലാഭം കൊയ്യാൻ അവർക്ക്‌ അവസരമൊരുക്കി. ബംഗളൂരു ആസ്ഥാനമായ നാഗേഷ്‌ കൺസൾട്ടൻസിയാണ്‌ രൂപകൽപ്പന നടത്തിയത്‌. ഫ്ലൈഓവർ നിർമാണം സർക്കാർ സാങ്കേതിക വൈദഗ്‌ധ്യമില്ലാത്ത ഏജൻസികളെ ഏൽപ്പിച്ചതിലൂടെ പലർക്കും കമീഷൻ അടിക്കാൻ അവസരവും കിട്ടി.

പാലാരിവട്ടം ഫ്ലൈഓവർ നിർമാണഘട്ടത്തിലൊന്നും വൈറ്റിലയിൽ ഉണ്ടായതുപോലെ പരിശോധന നടത്തിയിട്ടില്ല. പാലം തുറന്നശേഷം കേടുപാടുകൾ പ്രകടമായപ്പോൾ മാത്രമാണ്‌ നിർമാണവീഴ്‌ചകൾ പരിശോധിച്ചതും കണ്ടെത്തിയതും.

വൈറ്റില ഫ്ലൈഓവറിന്റെ നിർമാണം പൊതുമരാമത്ത്‌ ചീഫ്‌ എൻജിനിയർ വരെയുള്ളവരുടെ നിരീക്ഷണത്തിലാണ്‌. എക്‌സിക്യൂട്ടിവ്‌ എൻജിനിയർമാർ മുതലുള്ളവരുടെ മേൽനോട്ടവുമുണ്ട്‌. ഗുണമേന്മാ പരിശോധനാ വിഭാഗത്തിനു പുറമെ സ്വതന്ത്ര ഏജൻസിയും പരിശോധന നടത്തുന്നു. വൈറ്റിലയിൽ പൊതുമരാമത്ത്‌ വകുപ്പിന്റെയും ഗുണമേന്മാ വിഭാഗത്തിന്റെയും പരിശോധനാ ഫലങ്ങളിൽ വൈരുധ്യമുണ്ടായപ്പോൾ കോതമംഗലം എംഎ എൻജിനിയറിങ് കോളേജിലെ വിദഗ്‌ധർ പരിശോധിച്ചത്‌ അതിനാലാണ്‌. ഇവർ നടത്തിയ റീബൗണ്ട്‌ ഹാമ്മർ പരിശോധനയിലും കോൺക്രീറ്റിന്റെ നിലവാരം എം–-45 ആയിരുന്നു. കോൺക്രീറ്റ്‌ ക്യൂബ്‌ ശേഖരിച്ച്‌ 28 ദിവസത്തിനുള്ളിൽ അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ നടത്തിയ പിശോധനയിൽ ഇത്‌ എം–-46 ആയിരുന്നു. ഉണങ്ങി ദിവസങ്ങൾ കഴിഞ്ഞശേഷം പരിശോധിക്കുമ്പോൾ നിലവാരത്തിൽ ചെറിയ കുറവു വരാറുണ്ട്‌. പക്ഷേ, നിർദേശിച്ച നിലവാരം അപ്പോഴുമുണ്ട്‌ എന്നതും ശ്രദ്ധേയമാണ്‌.



from Kerala || Deshabhimani ​Online ​News https://ift.tt/2K8WNfP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages