യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ: യൂത്ത് കോൺഗ്രസ് നേതാവ്‌ അറസ്‌റ്റിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 4, 2019

യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ: യൂത്ത് കോൺഗ്രസ് നേതാവ്‌ അറസ്‌റ്റിൽ

പുതുപ്പള്ളി> യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ കൊടുത്തതിന് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ്ചെയ്തു. പുതുപ്പള്ളി  പുറത്തെപ്പറമ്പിൽ വീട്ടിൽ ജീമോൻ പി ജോണിനെ (ജോബി –- 32) ആണ്‌ പൂച്ചാക്കൽ എസ്ഐ എം അജയ് മോഹൻ പുതുപ്പള്ളിയിലെത്തി അറസ്‌റ്റ്‌ ചെയ്‌തത്‌.
 
സാമ്പത്തിക ഇടപാടിലെ തർക്കത്തിന്റെ പേരിൽ അരൂക്കുറ്റി വടുതല നദുവത്ത്നഗർ കളരിക്കൽ ഫിറോസിനെ (39) തട്ടിക്കൊണ്ടുപോകാൻ  ആണ്‌ ക്വട്ടേഷൻ നൽകിയത്. ബുധനാഴ്ച വൈകിട്ട് ആറിന് വീടുപരിസരത്ത് നിന്ന്‌ ഫിറോസിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോവുകയും ചെയ്തു. ഫിറോസിന്റെ സുഹൃത്ത് സംഭവം കണ്ടിരുന്നു. ഫിറോസിന്റെ ഭാര്യ സുനീറ നൽകിയ പരാതിയെത്തുടർന്നാണ്  പൊലീസ് അന്വേഷണം നടത്തിയത്.
 
കൊല്ലം സ്വദേശികളായ നാല് പേരെയും പിടികൂടിയിട്ടുണ്ട്. കൊല്ലം അഞ്ചൽ സ്വദേശി ശ്യാം രാജ് (21), കടയ്ക്കൽ രാഹുൽ (24), ചാരുപറമ്പ് അമൽ എസ് നായർ (19), കുറ്റിക്കാട്ട് മിലാഷ് (42) എന്നിവരാണ്‌ പിടിയിലായത്‌. യൂത്ത് കോൺഗ്രസ് പുതുപ്പള്ളി മണ്ഡലം ഭാരവാഹിയാണ് ജോബി. ഉമ്മൻചാണ്ടി എംഎൽഎയുമായി അടുത്തബന്ധമുള്ള ഇയാൾ ഉമ്മൻചാണ്ടിയ്‌ക്കും മകൻ ചാണ്ടി ഉമ്മനുമൊപ്പം  നിൽക്കുന്ന നിരവധി ചിത്രങ്ങൾ ഫേസ്ബുക്ക് പേജിൽ പോസ്റ്റ്ചെയ്തിട്ടുണ്ട്.
 


from Kerala || Deshabhimani ​Online ​News https://ift.tt/2yDu0tl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages