തിരുവനന്തപുരം> ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീശക്തി പുരസ്കാരം ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. പുരസ്കാര തുകയായി ലഭിച്ച ഒരു ലക്ഷം രൂപ മന്ത്രി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു.
നിപാ പ്രതിരോധത്തിന തനിക്കൊപ്പം പ്രവർത്തിച്ച എല്ലാവർക്കും വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങുന്നതായി മന്ത്രി പറഞ്ഞു.നിപായെ കീഴടക്കുന്നതില്‍ മന്ത്രി കെ കെ ശൈലജയുടെ നേതൃത്വം നിര്‍ണായകമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിച്ചു പറഞ്ഞു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജീവത്യാഗം ചെയ്ത സിസ്റ്റര്‍ ലിനിയെ ഈ ഘട്ടത്തില്‍ ഓർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിപ പ്രതിരോധപ്രവർത്തനത്തിലെ മികവ് കണക്കിലെടുത്താണ് എട്ടാമത് സ്ത്രീശക്തി പുരസ്കാരം മന്ത്രി കെ കെ ശൈലജക്ക് സമ്മാനിക്കുന്നത്. നിപ എന്ന അപരിചിത രോഗത്തെ കീഴ്‌പ്പെടുത്തുക എന്നത് ഏറെ ശ്രമകരമായ ദൗത്യം ഏറ്റെടുത്ത മന്ത്രി പ്രതിരോധപ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യാനും ഏകോപിപ്പിച്ചു നടപ്പിലാക്കാനും മുഴുവൻ സമയവും മുന്നിൽ നിന്നുവെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി.
മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, എകെ ശശീന്ദ്രന്‍. ഏഷ്യാനെറ്റ് ന്യൂസ് ഡയറക്ടർ & ബിസിനസ്സ് ഹെഡ് ഫ്രാങ്ക് പി തോമസ്, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2U57dAp
via IFTTT
No comments:
Post a Comment