ദുരഭിമാനകൊല: കെവിൻ കേസിൽ ഇന്ന്‌ വിധി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 21, 2019

ദുരഭിമാനകൊല: കെവിൻ കേസിൽ ഇന്ന്‌ വിധി

കോട്ടയം> കെവിൻ കേസിൽ സെഷൻസ്‌ കോടതി വ്യാഴാഴ്‌ച വിധിപറയും. സംസ്ഥാനത്ത്‌ ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട ആദ്യ കേസാണിത്‌. 90 ദിവസം കൊണ്ടാണ്‌ സെഷൻസ്‌ ജഡ്ജി ജി എസ് ജയചന്ദ്രൻ വിചാരണ പൂർത്തിയാക്കിയത്‌.

ജൂലൈ 29 ന്‌ വിചാരണ അവസാനിച്ച കേസ്‌ ആഗസ്‌ത്‌ 14ന്‌ വിധിപറയാൻ വച്ചതാണ്‌. എന്നാൽ അന്ന്‌ ‘ദുരഭിമാനക്കൊല’ എന്ന കാര്യത്തിൽ കോടതി വീണ്ടും വാദം കേൾക്കുകയായിരുന്നു.ദുരഭിമാനക്കൊലയായി പരിഗണിച്ച സംസ്ഥാനത്തെ ആദ്യ കേസായതിനാൽ ഈ വിഭാഗത്തിൽപ്പെടുത്തി വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി നേരത്തെ അംഗീകരിച്ചിരുന്നു.

മലങ്കര കാത്തലിക്‌ വിഭാഗത്തിൽപ്പെട്ട തെന്മല സ്വദേശിനി നീനു ചാക്കോയെ പ്രണയിച്ച്‌ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന്‌ ദളിത്‌ ക്രിസ്‌ത്യാനിയായ കോട്ടയം നട്ടാശേരി പ്ലാത്തറ ജോസഫിന്റെ മകൻ കെവിനെ(24) കൊന്നുവെന്നാണ്‌ കേസ്‌. നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ, അച്ഛൻ ചാക്കോ എന്നിവരടക്കം 14 പേരാണ്‌ പ്രതികൾ.

2018 മേയ് 27ന്‌ പുലർച്ചെ ബന്ധു അനീഷിന്റെ വീട്ടിൽനിന്ന്‌ പ്രതികൾ തട്ടിക്കൊണ്ടുപോയ കെവിനെ 28 ന്‌ രാവിലെ പുനലൂരിനുസമീപം ചാലിയക്കര ആറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. JwsoI ഒൻപതുപേർ ജയിലിലും അഞ്ചുപേർ ജാമ്യത്തിലുമാണ്.

ദുരഭിമാനക്കൊല എന്ന കുറ്റാരോപണത്തിൽ കോടതി വീണ്ടും വാദംകേട്ടിരുന്നു. 2011ൽ അറുമുഖം സെർവൈയ്‌ക്കെതിരെ തമിഴ്‌നാട്‌ സർക്കാരും ഭഗവൻദാസിനെതിരെ ഉത്തർപ്രദേശ്‌ സർക്കാരും നൽകിയ കേസുകളിൽ ജസ്‌റ്റിസ്‌ മാർക്കണ്ഡേയ കഠ്‌ജു അംഗമായ സുപ്രീം കോടതി ഡിവിഷൻ ബഞ്ച്‌ പുറപ്പെടുവിച്ച വിധി ഉൾപ്പെടെ നിരത്തിയായിരുന്നു പ്രോസിക്യൂഷൻ വാദം. ദുരഭിമാനക്കൊല സമൂഹത്തിൽനിന്ന്‌ ഉന്മൂലനം ചെയ്യേണ്ട കുറ്റമാണെന്ന വിധിന്യായത്തോടെ ഉത്തരവ്‌ എല്ലാ സംസ്ഥാനങ്ങൾക്കും ജില്ലാ കോടതികൾക്കും അയച്ചു നൽകുകയും ചെയ്‌തിരുന്നുവെന്നും പ്രോസിക്യൂഷൻ വ്യക്‌തമാക്കി.



from Kerala || Deshabhimani ​Online ​News https://ift.tt/2Npu0pA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages