കൊച്ചി>ബാങ്ക് ശാഖകൾ അടച്ച് പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എസ് ബി ഐ എംപ്ലോയീസ് ഫെഡറേഷന്‍ (BEFI) മാനേജ്‌മെന്റിനോടും കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെട്ടു.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2017 ല്‍ അസോസിയേറ്റ് ബാങ്കുകളെ ഏറ്റെടുത്തതിനെ തുടര്‍ന്ന് രാജ്യത്ത് രണ്ടു ഘട്ടങ്ങളിലായി 2200 ഓളം ശാഖകളാണ് അടച്ചുപൂട്ടിയത്. ഇപ്പോള്‍ മൂന്നാം ഘട്ട അടച്ചുപൂട്ടലിന്റെ ഭാഗമായി 50-ലേറെ ശാഖകള്‍ കേരളത്തില്‍ പൂട്ടാനുള്ള നീക്കവുമായി ബാങ്ക് മുന്നോട്ടു പോകുകയാണ്. വലിയ ജനരോഷം ഭയന്ന് ആദ്യഘട്ടങ്ങളില്‍ മാറ്റിവെച്ച ശാഖകളാണ് ബാങ്ക് ഇപ്പോള്‍ പൂട്ടാന്‍ തയ്യാറെടുക്കുന്നത്.
പ്രളയബാധിത പ്രദേശങ്ങളിലെ ശാഖകള്‍ വരെ പൂട്ടാനുള്ള ശാഖകളുടെ ലിസ്റ്റിലുണ്ട്. മറ്റു പൊതുമേഖലാ ബാങ്ക് ശാഖകളില്ലാത്ത സ്ഥലങ്ങളിലേയും ഗ്രാമപ്രദേശങ്ങളിലേയും ശാഖകള്‍ പൂട്ടുന്നത് കൃഷിക്കാര്‍ക്കും ഗ്രാമീണര്‍ക്കും വലിയ തിരിച്ചടിയാകും. ബാങ്കിംഗ് സേവനങ്ങള്‍ പരിമിതപ്പെടും. തൊഴിലവസരങ്ങള്‍ കുറയും.
പൂട്ടാന്‍ ഉദ്ദേശിക്കുന്ന ശാഖയില്‍ നിന്ന് അത്യാവശ്യം ജീവനക്കാരെ നിലനിര്‍ത്തി മറ്റു ജീവനക്കാരെ സ്ഥലം മാറ്റുന്നതാണ്, വളരെ രഹസ്യമായി നടത്തുന്ന ശാഖാ പൂട്ടലിന്റെ ആദ്യ നടപടി. ആവശ്യത്തിനു ജീവനക്കാരില്ലാതാകുന്ന ശാഖയില്‍ നിന്ന് സേവനങ്ങള്‍ ലഭിക്കാതാകുന്ന സാഹചര്യത്തില്‍ ഇടപാടുകാര്‍ ഒന്നുകില്‍ മറ്റു ശാഖകളിലേക്കോ, ബാങ്കുകളിലേക്കോ ഇടപാടുകള്‍ മാറ്റും.
അമ്പതിനായിരത്തോളം തൊഴിലവസരങ്ങളാണ് സ്റ്റേറ്റ് ബാങ്കില്‍ ശാഖകള്‍ അടച്ചുപൂട്ടല്‍ വഴി ഇല്ലാതായിരിക്കുന്നത്. ജനദ്രോഹകരമായ ലയനങ്ങളും ശാഖകള്‍ അടച്ചുപൂട്ടലും നിര്‍ത്തലാക്കണമെന്ന് എസ്.ബി.ഐ. എംപ്ലോയീസ് ഫെഡറേഷന്‍ (BEFI) ആവശ്യപ്പെട്ടു.
from Kerala || Deshabhimani Online News https://ift.tt/2NhR4q9
via IFTTT
No comments:
Post a Comment