പട്ടാമ്പി മുതുതല കാരക്കുത്ത് കോൽക്കുന്നിൽ ഉരുൾപൊട്ടി ഗതാഗതം തടസ്സപ്പെട്ടു; എട്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 9, 2019

പട്ടാമ്പി മുതുതല കാരക്കുത്ത് കോൽക്കുന്നിൽ ഉരുൾപൊട്ടി ഗതാഗതം തടസ്സപ്പെട്ടു; എട്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

പട്ടാമ്പി > കനത്ത കാലവർഷത്തെ തുടർന്ന് ഭാരതപ്പുഴയും തൂതപ്പുഴയും കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് പട്ടാമ്പിയിൽ കനത്ത നാശനഷ്ടം. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് അധികൃതർ ജനങ്ങളെ വിവിധ ക്യാമ്പുകളിൽ മാറ്റിപ്പാർപ്പിച്ചു. ഭാരതപ്പുഴ വെള്ളിയാഴ്ച പുലർച്ചേ 4 മണിയോടെയാണ് പാലത്തിന് മുകളിലൂടെ ഒഴുകി തുടങ്ങിയത്. തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം പോലീസ് നിർത്തിവെച്ചു കഴിഞ്ഞു. പട്ടാമ്പി കമാനത്തിനപ്പുറം വരെ വെള്ളം കേറിയ നിലയിലാണ്. പട്ടാമ്പി ടൗണിലെ ഗതാഗതം പ്രളയം മൂലം തടസ്സപ്പെട്ടു. തൂതപ്പുഴ കരകവിഞ്ഞതോടെ വിളയൂരിൽ വ്യാഴാഴ്ച രാത്രിയോടെ വീടുകളിൽ നിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെയാണ് പട്ടാമ്പിയിൽ മഴ ശക്തി പ്രാപിച്ചത്. പുഴയില്‍ ഒഴുക്ക് വര്‍ധിച്ചതിനാല്‍ വെള്ളിയാംകല്ല്‌ റെഗുലേറ്ററിന്റെ 12 ഷട്ടറുകള്‍ വ്യാഴാഴ്ച തന്നെ തുറന്നിരുന്നു. 
 
മുതുതല കാരക്കുത്ത് അങ്ങാടിയിലുള്ള കോൽക്കുന്നിൽ ഉരുൾപ്പൊട്ടൽ ഉണ്ടായി. ഗ്രാമ പഞ്ചായത്തിലെ രണ്ട് പ്രദേശങ്ങളിലെക്ക് വെള്ളം വിതരണം ചെയ്യുന്ന വാട്ടർ ടാങ്കിന് 15 മീറ്റർ അകലെയാണ് ഉരുൾപൊട്ടിയത്. ഇതെ തുടർന്ന് കുന്നിന് താഴെ താമസിക്കുന്ന എട്ട് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ഉരുൾപൊട്ടി ഒഴുകി എത്തിയ കല്ലുകളും മണ്ണും മുതുതല- പളളിപ്പുറം റോഡിൽ വന്നതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ജെസിബി ഉപയോഗിച്ചാണ് നാട്ടുകാർ റോഡിൽ നിന്നും മണ്ണ് നീക്കം ചെയ്യാൻ ശ്രമിക്കുന്നത്. കൊപ്പം തറുതലകുന്ന് പൊട്ടി 13 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു 450 ഓളം റബര്‍ മരം ഒലിച്ചുപോയി. കൊപ്പം പോലീസും അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
രാവിലെ 9 ന് എത്തിയ കണ്ണൂർ ആലപ്പി എക്സ്സ്പ്രെസ്സ് ട്രൈയിൻ പാതയിൽ നിർത്തി ഇട്ടു. വിളയൂർ തോട്ടമുക്ക് കണ്ടേങ്കാവ്, ആലിക്ക പള്ളിയിൽ എന്നിവിടങ്ങളിൽ കുടുങ്ങിയ 20 തോളം ആളുകളെ തോണിയും ബോട്ടുകളും ഉപയോഗിച്ച് പുറത്തെത്തിച്ചു. മുതുതല എസ് പി പ്രദേശത്ത് വീടുകളിൽ വെള്ളം കയറിയ അഞ്ച് കുടുംബങ്ങളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. കാരക്കാട് റെയിൽവേ സ്റ്റേഷനു സമീപം ട്രാക്കിൽ രണ്ടാംകട്ടിയിൽ മണ്ണ് ഇടിഞ്ഞു വീണു. മുഹമ്മദ് മുഹ്സിൻ എം എൽ എ മുഴുവൻ സമയവും ഉദ്യോഗസ്ഥർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി വിവിധ ക്യാമ്പുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വില ഇരുത്തി.
 
പട്ടാമ്പിയിലെ വിവിധ ക്യാമ്പുകളിലായി 1500 ഓളം പേരാണ് കഴിയുന്നത്. പെരുമുടിയൂർ ഗവ. ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ 450, ജിഎച്ച്എസ്എസ് പട്ടാമ്പി 2101 കെസിഎംയുപി കുറുവട്ടൂർ 47, നാട്യമംഗലം വടക്കുമുറി മദ്രസ്സ 148, കുലുക്കല്ലൂർ ഗോൾഡ് സ്റ്റാർ ഓഡിറ്റോറിയം 140, നരിപ്പറമ്പ് ജിയുപി 250, നെടുങ്ങോട്ടൂർ അങ്കൻവാടി 15, എഫ് ഐ മദ്രസ നെടുങ്ങോട്ടൂർ 130, വിളയൂർ ബാലസുഭോതിനി സ്കൂൾ, യു എൽ പി സ്കൂൾ കുപ്പൂത്ത്, ആലിക്ക പള്ളിയാൽ അഗൻവാടി, എടപ്പലം മദ്രസ, പുവ്വാണിക്കുന്ന് മദ്രസ, പേരടിയൂർ എൽ പി സ്കൂൾ, കൊടവൻകുന്ന് അങ്കൻവാടി എന്നിവിടങ്ങളിലെ ക്യാമ്പുകളിലായി നൂറോളം കൂടുംബങ്ങളുണ്ട്. റവന്യൂ ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് മേധാവികൾ, സി പി ഐ എം ഏരിയാ സെക്രട്ടറി  എൻ വിനയകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ ഉണ്ണികൃഷ്ണൻ, സുബൈദ ഇസഹാഖ് എന്നിവർ വിവിധ ക്യാമ്പുകളിൽ സന്ദർശിക്കുകയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽക്കുകയും ചെയ്തു.

 



from Kerala || Deshabhimani ​Online ​News https://ift.tt/33ry5iw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages