കൽപ്പറ്റ > സുല്‍ത്താന്‍ ബത്തേരി നടവയല്‍ ചിങ്ങോട് മേഖലയില്‍ നരസിപ്പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് നിരവധി പേരെ ക്യാംപുകളിലേക്ക് മാറ്റി. രാത്രിയോടെ പുഴയോരത്തെ വീടുകളിലേക്കും വെള്ളമെത്തിയതോടെയാണ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചത്.
പേരൂര്‍ അമ്പലകോളനിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 20 വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ ഇന്നലെ പെയ്ത കനത്ത മഴയാണ് ജലനിരപ്പുയരാന്‍ കാരണം എന്നാണ് വിലയിരുത്തല്‍. അതേസമയം സ്ഥലത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായതായും സംശയിക്കുന്നുണ്ട്.
from Kerala || Deshabhimani Online News https://ift.tt/2THKEBO
via IFTTT
No comments:
Post a Comment