ട്രെയിൻ സർവീസ്‌ സാധാരണനിലയിലേക്ക്‌; രണ്ടു ദിവസത്തിനകം പൂർണ സജ്ജമാകുമെന്ന്‌ റെയിൽവേ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 12, 2019

ട്രെയിൻ സർവീസ്‌ സാധാരണനിലയിലേക്ക്‌; രണ്ടു ദിവസത്തിനകം പൂർണ സജ്ജമാകുമെന്ന്‌ റെയിൽവേ

തിരുവനന്തപുരം /പാലക്കാട്‌> യാത്രക്കാർക്ക്‌ ആശ്വാസമായി ഷൊർണൂർ –-കോഴിക്കോട്‌ പാതയിലെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. പകൽ 12.30ന്‌ പരീക്ഷണയോട്ടം നടത്തി. രണ്ടുദിവസത്തിനകം സർവീസുകൾ പൂർണമായും നടത്താനാകുമെന്ന്‌ റെയിൽവേ അറിയിച്ചു. എങ്കിലും നിരവധി ട്രെയിനുകൾ തിങ്കളാഴ്‌ചയും റദ്ദാക്കി.

ഷൊര്‍ണൂർ–-തിരുവനന്തപുരം ഭാ​ഗത്തേക്കുള്ള സര്‍വീസ് ഞായറാഴ്‌ച പുനഃസ്ഥാപിച്ചു. തിരുവനന്തപുരത്തുനിന്നുള്ള സർവീസുകൾ തിങ്കളാഴ്‌ച വൈകിട്ടോടെ സാധാരണഗതിയിലായി. വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയവർക്കും യാത്രതുടരാൻ കഴിയാത്തവർക്കുമായി  ചെന്നൈ സെൻട്രൽ–- എറണാകുളം സ്‌പെഷ്യൽ  ട്രെയിൻ സർവീസ്‌ നടത്തി.  എറണാകുളം –-പട്‌ന സൂപ്പർ ഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ എറണാകുളത്തുനിന്നും സർവീസ്‌ നടത്തും. തിങ്കളാഴ്‌ച റദ്ദാക്കിയ എറണാകുളം –- ഹസ്രത്ത്‌ നിസാമുദ്ദീൻ മംഗള എക്‌സ്‌പ്രസ്‌ ചൊവ്വാഴ്‌ച എറണാകുളത്ത്‌ നിന്നും സർവീസ്‌ നടത്തും

റദ്ദാക്കിയവ
ഹസ്രത് നിസാമുദ്ദീൻ –- തിരുവനന്തപുരം സൂപ്പർഫാസ്റ്റ്‌, ന്യൂഡൽഹി –- തിരുവനന്തപുരം കേരള എക്‌സ്‌പ്രസ്‌, ഡെറാഡൂൺ –- കൊച്ചുവേളി സൂപ്പർഫാസ്റ്റ്‌, ബറൂണി –- എറണാകുളം രപ്‌തിസാഗർ എക്‌സ്‌പ്രസ്‌, ധൻബാദ്‌ –- ആലപ്പുഴ എക്‌സ്‌പ്രസ്‌, ചണ്ഡീഗഢ്‌ –- കൊച്ചുവേളി കേരള സമ്പർക്കക്രാന്തി എക്‌സ്‌പ്രസ്‌, ഓഖ –-എറണാകുളം എക്‌സ്‌പ്രസ്‌, ഇൻഡോർ –- തിരുവനന്തപുരം അഹല്യാനഗരി എക്‌സ്‌പ്രസ്‌, കൊച്ചുവേളി –- ഹൈദരാബാദ്‌ സ്പെഷ്യൽ ട്രെയിൻ, അമൃത്‌സർ –-കൊച്ചുവേളി എക്‌സ്‌പ്രസ്‌, യശ്വന്ത്‌പുർ–-കൊച്ചുവേളി ഗരീബ്‌രഥ്‌ എക്‌സ്‌പ്രസ്‌. കണ്ണൂർ –- എറണാകുളം ഇന്റർസിറ്റി എക്‌സ്‌പ്രസ്‌, ഷാലിമാർ –- തിരുവനന്തപുരം എക്‌സ്‌പ്രസ്‌, തിരുനെൽവേലി –-ജാംനഗർ എക്‌സ്‌പ്രസ്‌.

ഭാഗികമായി റദ്ദാക്കിയവ
കോഴിക്കോട്‌ –- തിരുവനന്തപുരം ജനശതാബ്ദി ഷൊർണൂരിൽ യാത്ര അസാനിപ്പിക്കും, നാഗർകോവിൽ –- ഗാന്ധിധാം എക്‌സ്‌പ്രസ്‌ മംഗളുരുവിൽ യാത്ര അവസാനിപ്പിക്കും.

വഴിതിരിച്ചുവിട്ടു
എറണാകുളം–-നിസാമുദ്ദീൻ  മംഗള ലക്ഷദ്വീപ്‌  എക്‌സ്‌പ്രസ്‌(12617)  പാലക്കാട്‌ ജങ്‌ഷൻ–-ഈറോഡ്‌–-ജോലാർപേട്ട, റെനിഗുഡ–ഗുഡൂർ–-വിജയവാഡ–-ബൽഹർഷാ–-നാഗ്‌പുർ–-ഇറ്റാർസി വഴി  സര്‍വീസ് നടത്തി.



from Kerala || Deshabhimani ​Online ​News https://ift.tt/2H3xTMB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages