ക്യാമ്പിൽ കയറി ദുരിതബാധിതരെ ആക്രമിച്ചു; നാല്‌ ബിജെപിക്കാർ അറസ്‌റ്റിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 18, 2019

ക്യാമ്പിൽ കയറി ദുരിതബാധിതരെ ആക്രമിച്ചു; നാല്‌ ബിജെപിക്കാർ അറസ്‌റ്റിൽ

ഇരിങ്ങാലക്കുട > ബിജെപിക്കാർ  ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നവരെ ആക്രമിച്ചു. പൊലീസിൽ വിവരമറിയിച്ച പഞ്ചായത്ത്‌ പ്രസിഡന്റിനെ മാരകായുധങ്ങളുമായെത്തി വീട്ടിൽ കയറി ഭീഷണിപ്പെടുത്തി. പൊലീസ്‌ നടത്തിയ തെരച്ചിലിൽ ബിജെപി ക്രിമിനലുകളായ നാലുപേരെ പിടികൂടി. എടതിരിഞ്ഞി എടച്ചാലി  സാഗർ (25), വിരുത്തിപറമ്പിൽ ശരത്കുമാർ (22), കടവത്ത്  ഋത്വിക് (20) പടിയൂർ കുറ്റിച്ചിറ  അഖിൽ (20) എന്നിവരെയാണ് കാട്ടൂർ സിഐ ശിവകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്‌കൂളിലെ  ദുരിതാശ്വാസ ക്യാമ്പിൽ കയറിയാണ്‌ ഇവർ ബഹളം വച്ച്‌ ക്യാമ്പിലുള്ളവരെ ആക്രമിച്ചത്‌. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി എസ് സുധൻ പൊലീസിൽ വിവരമറിയിച്ചതോടെ ബിജെപിസംഘം  കഴിഞ്ഞ ദിവസം രാത്രി 9.30ഓടെ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. കഞ്ചാവ്‌ലഹരിയിലാണ്‌ ഇവർ ക്യാമ്പിലെത്തി ബഹളം വച്ചതെന്നും പറയുന്നു.

എസ്ഐ ബസന്ത്, പൊലീസുകരായ ശ്യാംകുമാർ, വിപിൻദാസ്, നിഖിൽ ജോൺ എന്നിവരും പ്രതികളെ പിടികൂടിയ പൊലീസ്‌ സംഘത്തിലുണ്ടായി.



from Kerala || Deshabhimani ​Online ​News https://ift.tt/2HfGvzX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages