സർക്കാർ നാടിനൊപ്പം; ദുരന്തത്തെ ഒറ്റകെട്ടായി കേരളം അതിജീവിക്കും: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 12, 2019

സർക്കാർ നാടിനൊപ്പം; ദുരന്തത്തെ ഒറ്റകെട്ടായി കേരളം അതിജീവിക്കും: മുഖ്യമന്ത്രി

വയനാട്‌> സംസ്ഥാനം നേരിട്ട ദുരന്തത്തെ ഒറ്റകെട്ടായി നേരിടുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനാകെ വലിയ പ്രയാസമാണ് ഉണ്ടാക്കിയിട്ടുള്ളത്. ക്യാമ്പിൽ കഴിയുന്നവരിൽ വീട് പൂർണമായും നഷ്ട്ടപെട്ടവരുണ്ട്. ഉറ്റവരും ഉടയവരും നഷ്ട്ടപ്പെട്ടവരുണ്ട്. വീടിനു സാരമായി കേടുപാട് പറ്റിയവരുണ്ട്. എല്ലാവരും ഒന്നിച്ചുനിന്ന് നമുക്ക് നേരിട്ട ദുരിതവും കഷ്ടപ്പാടുകളും അതിജീവിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് മേപ്പാടി ഹയർ സെക്കന്ററി സ്കൂളിലെ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സർക്കാർ വിവിധ കാര്യങ്ങളാണ് ചെയ്യുന്നത്. നിലവിൽ രക്ഷാപ്രവർത്തനത്തിലാണ് ശ്രദ്ധ മുഴുവൻ കേന്ദ്രീകരിക്കുന്നത്. ഇനി പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്‌ മുന്നിലുള്ളത്‌. സ്ഥലവും വീടും പോയവരുണ്ട്‌, കൃഷിനാശം സംഭവിച്ചവരുണ്ട്‌, വീടുകൾക്ക്‌ കേടുപാട് പറ്റിയവരുണ്ട്. ഇതിനെയെല്ലാം നാം ഒന്നിച്ചുനിന്ന് പരിഹരിക്കാൻ കഴിയണം.

മണ്ണിനടിയിൽപെട്ട കുറച്ചു ആളുകളെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നാടിനോടൊപ്പം സർക്കാർ നേതൃത്വം കൊടുക്കും. അപകടം ഉണ്ടായ നാൾമുതൽ എ കെ ശശീന്ദ്രനും രാമചന്ദ്രൻ കടന്നപ്പള്ളി അടക്കമുള്ള മന്ത്രിമാർ ഇവിടെയുണ്ടായിരുന്നു. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഇന്ന്‌ ഇവിടെ എത്തിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും ഒന്നിച്ചുനിന്നുകൊണ്ട് നേരിടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അരമണിക്കൂറോളം ക്യാമ്പിൽ ചിലവഴിച്ച് ദുരിതബാധിതരുടെ പ്രശ്നങ്ങൾ കേട്ട ശേഷമാണ് മുഖ്യമന്ത്രി പോയത്. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ഡിജിപി ലോക്നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും മുഖ്യമന്ത്രിയുടെ ഒപ്പമുണ്ടായിരുന്നു.

 



from Kerala || Deshabhimani ​Online ​News https://ift.tt/2yXZpqB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages