വട്ടിയൂര്‍ക്കാവ് പോളി ടെക്ക്‌നിക്കില്‍ എബിവിപിയുടെ രക്ഷാബന്ധന്‍ ഉത്ഘാടനം ചെയ്ത് അധ്യാപകന്‍; നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 22, 2019

വട്ടിയൂര്‍ക്കാവ് പോളി ടെക്ക്‌നിക്കില്‍ എബിവിപിയുടെ രക്ഷാബന്ധന്‍ ഉത്ഘാടനം ചെയ്ത് അധ്യാപകന്‍; നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ

വട്ടിയൂര്‍ക്കാവ്‌> വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളി ടെക്ക്‌നിക്ക് കോളേജില്‍ എബിവിപിയുടെ രക്ഷാബന്ധന്‍, അധ്യാപകന്‍ ഉത്ഘാടനം ചെയ്തതില്‍ വ്യാപക പ്രതിഷേധം. സംഭവത്തില്‍ അധ്യാപകനെതിരെ വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍സിപ്പളിനും സംസ്ഥാന പോളി ഡയറക്ടര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ്.

കഴിഞ്ഞ ബുധനാഴ്ചയാണ് എബിവിപി യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച രക്ഷാബന്ധന്‍ പരിപാടി കോളേജിലെ വര്‍ക്ക്ഷോപ്പ് ഷീറ്റ് മെറ്റല്‍ വിഭാഗം ട്രേഡ്സ്മാനും ബിജെപി അനുകൂല സംഘടനയായ ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ നേതാവുമായ രാജേഷ് കുമാര്‍ ഉത്ഘാടനം ചെയ്തത്. തുടര്‍ന്ന് എബിവിപിയുടെ വനിതാ നേതാവ് അധ്യാപകന് രാഖി കെട്ടി നല്‍കുകയും ചെയ്തു.

 എബിവിപി കോളേജില്‍ രക്ഷാബന്ധന്‍ ആചരിക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു അധ്യാപകന്‍ ഉത്ഘാടനം ചെയ്യുന്നത്. ഇത് ചട്ടവിരുദ്ധമാണെന്ന് അധ്യാപകരും വിദ്യാര്‍ഥികളും പറയുന്നു. ഇദ്ദേഹം പ്രാദേശിക ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സംഭവം വിവാദമായതോടെ എബിവിപി യൂണിറ്റ് കമ്മിറ്റി ഫേസ്ബുക്ക്ല്‍ നിന്നും പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും നീക്കം ചെയ്തു.

സംഭവത്തില്‍ പരാതി നല്‍കിയ വിദ്യാര്‍ത്ഥികളോട് അധ്യാപകന് മെമോ നല്‍കി എന്നും ഏഴ് വര്‍ഷത്തിനകത്തു തിരികെ മറുപടി നല്‍കിയാല്‍ മതിയെന്നുമാണ് പ്രിന്‍സിപ്പല്‍ ബിന്ദു വാസുദേവ് നല്‍കിയ വിചിത്രമായ മറുപടി. ഇന്നലെ ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ സംഭവത്തില്‍ അധ്യാപകനെതിരെ നടപടി സ്വീകരിക്കരുതെന്ന് പ്രിന്‍സിപ്പലിനെ കോളേജില്‍ എത്തി നേരില്‍ കണ്ടു ആവശ്യപ്പെട്ടിരുന്നു.

അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ക്ക് എസ്എഫ്‌ഐ യൂണിറ്റ്  കമ്മിറ്റി നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

 



from Kerala || Deshabhimani ​Online ​News https://ift.tt/33QMaWR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages