വടകര> സിപിഐ എം കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറി എം കേളപ്പന്‍ (93) നിര്യാതനായി. പുലര്‍ച്ചെ മൂന്നരക്ക് വടകര സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു.
പണിക്കോട്ടി എന്ന പേരില്‍ നിരവധി നാടന്‍ പാട്ടുകളും സാഹിത്യരചനയും നിര്‍വ്വഹിച്ചു. ജില്ലയില്‍ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വം നല്‍കി. സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം, കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
വടകര നഗരസഭാ കൗണ്‍സിലര്‍, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.മൃതദേഹം വടകര പണിക്കോട്ടിയിലെ വീട്ടില്‍ പൊതുദര്‍ശന ശേഷം വൈകിട്ട് സംസ്‌കരിക്കും
from Kerala || Deshabhimani Online News https://ift.tt/2Z0wwbK
via IFTTT
No comments:
Post a Comment