ചേര്‍ത്തല> ഓമനക്കുട്ടന്റെ ക്യാമ്പിലേയ്ക്ക് 5 ടണ്‍ അവശ്യവസ്തുക്കളെത്തിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.ഡിവൈഎഫ്‌ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റിയാണ് ക്യാമ്പിലേയ്ക്ക് വലിയ അളവില്‍ സാധനങ്ങളെത്തിച്ചത്
തെറ്റായ ആരോപണം നേരിട്ട ഓമനക്കുട്ടന്റെ ആത്മാര്‍ത്ഥത തിരിച്ചറിയുകയും റവന്യു-ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വി വേണു ഖേദം പ്രകടിപ്പിക്കുകയും ചെയ്തതിനുപിന്നാലെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സാധനങ്ങളുമായി ക്യാമ്പിലെത്തിയത്.
ഓമനക്കുട്ടന്‍ കള്ളനോ കുറ്റവാളിയോ അല്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടെന്നും ഇക്കാര്യത്തിലെ ഉദ്ദ്യേശ ശുദ്ധിയും സത്യസന്ധതയും മനസിലായ സാഹചര്യത്തില്‍ അദ്ദേഹത്തിനുണ്ടായ മനോവിഷമത്തില്‍ ഖേദിക്കുന്നതായും ഡോ. വേണു പറഞ്ഞിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഓമനക്കുട്ടനെ സസ്‌പെന്റ് ചെയ്ത നടപടിയും സിപിഐ എം ഇന്നലെ പിന്‍വലിച്ചിരുന്നു. ഓമനക്കുട്ടന്റെ നല്ല മനസിന് വലിയ പിന്തുണയാണ് ജനങ്ങളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ലഭിച്ചത്. എന്താണ് നടന്നത് എന്ന് സര്‍ക്കാരിന് ബോധ്യമായെങ്കില്‍ അതില്‍ താന്‍ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു
from Kerala || Deshabhimani Online News https://ift.tt/2KLeYao
via IFTTT
No comments:
Post a Comment