വേങ്ങര> പ്രളയബാധിതരായ വിദ്യാർഥികൾക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് വേങ്ങരയിലെ ബസ് ജീവനക്കാർ. തിങ്കളാഴ്ചയാണ് എ കെ പി ബി എം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ബസ്സുകൾ കാരുണ്യ യാത്ര നടത്തിയത്. വേങ്ങര‐കുന്നുംപുറം റൂട്ടിൽ ഓടുന്ന തക്ബീർ, വേങ്ങര‐കുന്നുംപുറം‐കോട്ടുമല റൂട്ടിലെ അൻസാർ എന്നീ ബസ്സുകളാണ് മാതൃകയായത്. ഇന്ധനച്ചെലവ് ഉടമകൾ വഹിക്കുകയും തൊഴിലാളികൾ വേതനം വാങ്ങാതെ സേവനം നടത്തുകയും ചെയ്തു. ഇരു ബസ്സുകളിൽ നിന്നുമായി 21130 രൂപയാണ് ലഭിച്ചത്.
ഈ തുകക്കുള്ള പഠനോപകരണങ്ങൾ അടങ്ങുന്ന കിറ്റ് വാങ്ങി വേങ്ങര പ്രദേശത്തെ അർഹതയുള്ള വിദ്യാർഥകൾക്ക് എത്തിക്കുന്നതിന്നാണ് ശ്രമം. മുനീർ, ഫാസിൽ, മഹേഷ് ,റിയാസ് എന്നീ ജീവനക്കാരാണ് വേതനം ഉപേക്ഷിച്ച് കാരുണ്യ യാത്രക്ക് നേതൃത്വം നൽകിയത്. തിങ്കളാഴ്ച രാവിലെ വേങ്ങര ബസ് സ്റ്റാന്റ് പരിസരത്തു നടന്ന ചടങ്ങിൽ എസ് ഐ മുഹമ്മദ് റഫീക് കാരുണ്യയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
from Kerala || Deshabhimani Online News https://ift.tt/2z7e9nb
via IFTTT
No comments:
Post a Comment