തിരുവനന്തപുരം> മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ജയ്പാല് റെഡ്ഡിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. ജനാധിപത്യ സംരക്ഷണത്തിനായി പോരാട്ടം നയിച്ച പാരമ്പര്യമുളള അദ്ദേഹം വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്നു.
അടിയന്തിരാവസ്ഥക്കെതിരെ രാജ്യത്ത് ഉയര്‍ന്ന പ്രധാന ശബ്ദങ്ങളിലൊന്ന് അദ്ദേഹത്തിന്റേതായിരുന്നു. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും വര്‍ഗീയ വിരുദ്ധനിലപാട് മുറുകെ പിടിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2ODMogH
via IFTTT
No comments:
Post a Comment