എസ‌്എഫ‌്ഐ പ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ മൗനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 14, 2019

എസ‌്എഫ‌്ഐ പ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ മൗനം

തിരുവനന്തപുരം > യൂണിവേഴ‌്സിറ്റി കോളേജ‌് സംഭവം മുൻനിർത്തി എസ‌്എഫ‌്ഐയെ വേട്ടയാടുന്ന കോൺഗ്രസും ഒരു വിഭാഗം മാധ്യമങ്ങളും ധനുവച്ചപുരം വിടിഎം എൻഎസ‌്എസ‌് കോളേജിലെ എബിവിപി ആക്രമണങ്ങൾക്ക‌ുനേരെ മൗനം പാലിക്കുന്നു.

വിടിഎം എൻഎസ‌്എസ‌് കോളേജ‌് ആസ്ഥാനമാക്കി എസ‌്എഫ‌്ഐ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും നേരെ വ്യാപക ആക്രമണമാണ‌് അടുത്തകാലത്തുണ്ടായത‌്. പ്രവേശനോത്സവദിനം എബിവിപി പ്രവർത്തകർ ബിയർ കുപ്പികൊണ്ട‌്‌ മാതൃകം ജില്ലാ എക്സിക്യൂട്ടീവ‌് അംഗം പ്രീജ സരസ്വതിയുടെ തല അടിച്ചുപൊട്ടിച്ചു. ആഴ്ചകളോളം പ്രീജ ആശുപത്രിയിൽ കഴിഞ്ഞു.

“ഒന്നാംവർഷ വിദ്യാർഥികളെ സ്വീകരിക്കാൻ എത്തിയതായിരുന്നു. ഞാനടക്കം അഞ്ച‌് പെൺകുട്ടികളാണ‌് ഉണ്ടായിരുന്നത‌്. കോളേജിനകത്ത‌് പ്രവേശിക്കാതെ ഗേറ്റിന‌് വെളിയിൽനിന്ന‌് ഒന്നാംവർഷക്കാരെ സ്വീകരിക്കുകയായിരുന്നു. കോളേജ‌് യൂണിറ്റ‌് ജോയിന്റ‌് സെക്രട്ടറി ആര്യ എസ‌്എഫ‌്ഐ പതാകയുമായി എത്തിയപ്പോഴേ എബിവിപി പ്രവർത്തകർ കൂട്ടമായെത്തി ആക്രമിച്ചു. ആർഎസ‌്എസ‌് ശാഖാ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരുടെ നിർദേശം മാനിച്ച‌് മടങ്ങുമ്പോൾ വീണ്ടും ആക്രമിക്കപ്പെട്ടു. വനിതാ പ്രവർത്തകരെ വളഞ്ഞുവച്ച‌് കല്ലും ബിയർ ബോട്ടിലും ഉപയോഗിച്ച‌് ആക്രമിക്കുകയായുരുന്നു’–- പ്രീജ പറഞ്ഞു.

സംസ്ഥാന അതിർത്തിപ്രദേശത്തെ എബിവിപി, സംഘപരിവാർ സംഘടനകളുടെ ആയുധപ്പുരയാണ‌് വർഷങ്ങളായി വിടിഎം എൻഎസ‌്എസ‌് കോളേജ‌്. 2018ൽ ആദ്യമായി ക്യാമ്പസിൽ എസ‌്എഫ‌്ഐ യൂണിറ്റ‌് രൂപീകരിച്ചത‌ുമുതൽ വ്യാപക അക്രമമാണ‌് എബിവിപി അഴിച്ചുവിട്ടത‌്. ആര്യ, അഞ്ജലി, സച്ചിൻ തുടങ്ങിയ എസ‌്എഫ‌്ഐ നേതാക്കളുടെ വീടുകൾ ആക്രമിച്ചു. വധഭീഷണിയുമുണ്ടായി. വിടിഎം കോളേജിലെ എബിവിപി പ്രവർത്തകർ സംഘം ചേർന്ന‌് ഐഎച്ച‌്ആർഡി കോളേജിലെ എസ‌്എഫ‌്ഐ പ്രവർത്തകരെ തുടർച്ചയായി ആക്രമിച്ചു.

2013ൽധനുവച്ചപുരം ഐടിഐ വിദ്യാർഥിയായ സജിൻ ഷാഹുലിനെ ബിജെപി–-ആർഎസ‌്എസ‌് ഗുണ്ടാസംഘം ബോംബെറിഞ്ഞ‌് കൊലപ്പെടുത്തിയിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2lqjS3O
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages